COVID 19Latest NewsNewsIndia

കോവിഡ് വ്യാപനം : ആയിരം കിടക്കകളുള്ള കോവിഡ് ആശുപത്രിയും ഓക്സിജൻ പ്ലാന്റും നിർമ്മിക്കാനൊരുങ്ങി റിലയൻസ്

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ രാജ്യത്തിന് കരുത്തേകാൻ റിലയൻസും.ആയിരം കിടക്കകളുള്ള ആശുപത്രി ഗുജറാത്തിലെ ജാംനഗറിൽ നിർമ്മിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇവിടെ ഓക്സിജൻ ലഭ്യതയും കമ്പനി നേരിട്ട് ഉറപ്പാക്കും.

Read Also : ഓഖി : ബോട്ട് വിതരണം ചെയ്യാൻ കേന്ദ്രം അനുവദിച്ച തുകയിൽ പകുതിപോലും ചെലവഴിച്ചില്ലെന്ന് വിവരാവകാശ രേഖ

ഇന്ന് രാവിലെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി റിലയൻസ് ഇന്റസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ ഫോണിൽ വിളിച്ച് സഹായം ചോദിച്ചിരുന്നു. സംസ്ഥാനത്ത് കൂടുതൽ കിടക്കകൾ ലഭ്യമാക്കാൻ സഹായിക്കണമെന്നായിരുന്നു ആവശ്യം. തൊട്ടുപിന്നാലെ വരുന്ന ഞായറാഴ്ചക്കുള്ളിൽ 400 കിടക്കകൾ കൂടി ലഭ്യമാകുമെന്ന് വിജയ് രൂപാണി ട്വീറ്.

ആശുപത്രി നിർമ്മിക്കാനുള്ള റിലയൻസ് ഇന്റസ്ട്രീസ് ചെയർമാന്റെ തീരുമാനം ജാംനഗർ, ദ്വാരക, സൗരാഷ്ട്ര മേഖലകളിലെ ജനത്തിന് സഹായകരമാകും. ജാംനഗറിലെ തങ്ങളുടെ റിഫൈനറിയിൽ നിന്ന് പ്രതിദിനം 700 ടൺ മെഡിക്കൽ ഗ്രേഡ് ഓക്സിജൻ ഉൽപ്പാദിപ്പിക്കാനും റിലയൻസ് തീരുമാനിച്ചിട്ടുണ്ട്. ഇത് ഓക്സിജൻ ദൗർലഭ്യം നേരിടുന്ന സംസ്ഥാനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button