KeralaLatest NewsNews

ഒരു മാസം തള്ളി നീക്കാന്‍ 60,000 രൂപയെങ്കിലും വേണം, ലോണുകളുടെ മേളയായിരുന്നു ഉണ്ടായിരുന്നത് : തുറന്നു പറഞ്ഞ് സനു മോഹന്‍

കൊച്ചി: കൊച്ചി വൈഗ കൊലക്കേസില്‍ അറസ്റ്റിലായ പ്രതി സനു മോഹന്‍ മകളെ കൊലപ്പെടുത്തിയതിനു പിന്നില്‍ വന്‍കടബാധ്യത . ഭാര്യ രമ്യയുമായി ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലും സനു മോഹന്‍ തന്റെ മുന്‍നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. കൂട്ട ആത്മഹത്യയ്ക്ക് ആലോചിച്ചിരുന്നതായി സെനു പൊലീസിന് മുമ്പാകെ മൊഴി നല്‍കിയത്. ഭാര്യ രമ്യ സമ്മതിക്കില്ലെന്ന് ഉറപ്പുണ്ടായതിനാലാണ് ആത്മഹത്യാ പദ്ധതി വെളിപ്പെടുത്താതിരുന്നതെന്നും സനു വ്യക്തമാക്കി.

Read Also : ‘വൈഗയെ കൈലികൊണ്ട് ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിച്ചു, 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ നിശ്ചലമായി’; സാനുമോഹന്റെ വെളി…

തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ പ്രത്യേക മുറിയിലായിരുന്നു ചോദ്യം ചെയ്യല്‍. ജീവിക്കാനാകില്ലെന്ന് ഉറപ്പിച്ചതോടെയാണു ഭാര്യ രമ്യയെ ഒഴിവാക്കി മകളുമായി മരിക്കാന്‍ തീരുമാനിച്ചത്. മകളെ കൊന്ന ശേഷം ആത്മഹത്യയായിരുന്നു തീരുമാനമെന്നു സനു ആവര്‍ത്തിക്കുമ്പോഴും പൊലീസിന് ഇതു ബോധ്യപ്പെടുന്നില്ല. മകള്‍ക്ക് ഫോണ്‍ നല്‍കിയതിനെ ചൊല്ലി ഭാര്യയുമായി തര്‍ക്കമുണ്ടായിരുന്നു. മകളെ കൊലപ്പെടുത്തുന്നതിനു രണ്ടു ദിവസം മുന്‍പ് തന്റെ ഫോണ്‍ 13,000 രൂപയ്ക്ക് കങ്ങരപ്പടിയില്‍ വിറ്റകാര്യം ഭാര്യയോടു പറഞ്ഞില്ലെന്നും സനു മോഹന്‍ പറയുന്നു.

ഫോണ്‍ നന്നാക്കാന്‍ കൊടുത്തെന്നാണ് പറഞ്ഞത്. നിരവധി കടബാധ്യത ഉണ്ടായിരുന്നെങ്കിലും ആഡംബര ജീവിതമായിരുന്നു സനു മോഹന്‍ നയിച്ചിരുന്നത്. കുറേക്കാലമായി പ്രതിമാസം 60,000 രൂപയെങ്കിലും ഉണ്ടെങ്കിലേ മുന്നോട്ടു പോകാനാകൂ എന്നതായിരുന്നു അവസ്ഥ. മകളുടെ സ്‌കൂള്‍ ഫീസ്, കാര്‍ വായ്പ, മറ്റു വായ്പകളുടെ പലിശ, കുടുംബ ചെലവ് തുടങ്ങിയവ താങ്ങാനാകുമായിരുന്നില്ല. 5,65,000 രൂപയ്ക്കാണു കാര്‍ വാങ്ങിയത്. 1,45,000 രൂപ ഒരുമിച്ചു നല്‍കി. ബാക്കി തുക 9,000 രൂപ മാസ ഗഡുക്കളായി അടക്കേണ്ട വായ്പയായിരുന്നു. ഇതിനിടെ ഭാര്യക്കു പുതിയ സ്‌കൂട്ടറും വാങ്ങിയതായി സനുമോഹന്‍ മൊഴി നല്‍കി.

മകളുടെ കൊലപാതകം സംബന്ധിച്ച് സനുമോഹന്റെ വെളിപ്പടുത്തലുകള്‍ കേട്ട് അടുത്തിരുന്ന രമ്യ പൊട്ടിക്കരയുകയാണ് ഉണ്ടായത്. രമ്യയുടെ അനിയത്തിയില്‍ നിന്നും അനിയത്തിയുടെ ഭര്‍ത്താവില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ബുധനാഴ്ച 11.30 ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി എട്ട് മണിവരെ നീണ്ടു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍. ശ്രീ കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button