KeralaLatest NewsNews

‘വൈഗയെ കൈലികൊണ്ട് ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിച്ചു, 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ നിശ്ചലമായി’; സാനുമോഹന്റെ വെളിപ്പെടുത്തൽ

നമുക്ക് മരിക്കാമെന്ന് പറഞ്ഞപ്പോള്‍ വൈഗ എതിര്‍ത്തില്ല.അമ്മ എന്തു ചെയ്യുമെന്നായിരുന്നു ചോദ്യം

കാക്കനാട്: മുട്ടാർ പുഴയിൽ നിന്നും വൈഗയുടെ മൃതദേഹം കണ്ടെത്തിയ കേസിൽ പ്രതിയും പിതാവുമായ സാനുമോഹന്റെ വെളിപ്പെടുത്തൽ ആരെയും ഞെട്ടിക്കുന്നത്. മാതാവ് രമ്യയേയും സാനുമോഹനെയും ഒരുമിച്ചിരുത്തി ഒന്‍പത് മണിക്കൂറോളമാണ് ഇന്നലെ ചോദ്യം ചെയ്തത്.

തൃക്കാക്കര അസി. കമ്മിഷണര്‍ ആര്‍. ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ സാനു മോഹന്റെ വെളിപ്പെടുത്തലുകള്‍ കേട്ട് ചോദ്യം ചെയ്യലിനിടയില്‍ പല തവണ രമ്യ പൊട്ടിക്കരഞ്ഞു. എന്നാല്‍ സാനുമോഹന്‍ നിര്‍വികാരനായിരുന്നു.ഭര്‍ത്താവിന്റെ പണമിടപാടുകളെ കുറിച്ച്‌ തനിക്ക് ഒന്നുമറിയില്ലെന്നായിരുന്നു രമ്യയുടെ മൊഴി.

read also:സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍, കച്ചവടക്കാര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍
കൊലയ്ക്ക് മുന്‍പ് സംഭവിച്ച കാര്യങ്ങളും സാനുമോഹന്‍ വെളിപ്പെടുത്തി. ആലപ്പുഴയിലെ ബന്ധുവീട്ടില്‍നിന്ന് കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലേക്ക് വരുന്ന വഴി അരൂരില്‍നിന്ന് വൈഗയ്ക്ക് അല്‍ഫാമും കൊക്കൊകോളയും വാങ്ങിക്കൊടുത്തുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. വൈഗയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കാണാനിടയായത് കോളയില്‍ മദ്യം ചേര്‍ത്ത് നല്‍കിയതിനാലാവാം എന്ന സംശയത്തിലാണ് പോലീസ്. എന്നാൽ മദ്യം നല്‍കിയിട്ടില്ലെന്നു സാനു പറയുന്നു.

‘നമുക്ക് മരിക്കാമെന്ന് പറഞ്ഞപ്പോള്‍ വൈഗ എതിര്‍ത്തില്ല.അമ്മ എന്തു ചെയ്യുമെന്നായിരുന്നു ചോദ്യം.സോഫയില്‍ ഇരുത്തിയാണ് വൈഗയെ കൈലി കൊണ്ട് മൂടിപ്പുതച്ചു ചുറ്റി വരിഞ്ഞത്.ശ്വാസം മുട്ടിയപ്പോള്‍ പിടഞ്ഞു ചാടിയെഴുന്നേറ്റു.ബലം പ്രയോഗിച്ച്‌ സോഫയില്‍ തന്നെ ഇരുത്തി 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ നിശ്ചലമായി’- സാനുമോഹന്‍ പൊലീസിന് മുന്നിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button