COVID 19Latest NewsIndiaNews

‘കോവിഡ് മാറാൻ ഈ വസ്തു ഉപയോഗിച്ചാൽ മതി’; വിശ്വസിച്ച് പരീക്ഷണം നടത്തിയ സ്​കൂള്‍ അധ്യാപകൻ മരിച്ചു

സിന്ധനൂര്‍ താലൂക്കില്‍ സര്‍ക്കാര്‍ സ്​കൂള്‍ അദ്ധ്യാപകനായ ബസവരാജ് മാലിപട്ടില്‍ ആണ് പരീക്ഷണം നടത്തിയത്​.

കര്‍ണാടക: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപിച്ചതോടെ കോവിഡുമായി ബന്ധപ്പെട്ട് ചില അന്ധവിശ്വാസങ്ങളും പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് നാരങ്ങാ നീര്​ മൂക്കിലിറ്റിച്ചാല്‍ കോവിഡിനെ പ്രതിരോധിക്കാമെന്ന്​ കർണാടകയിൽ നിന്നുമുള്ള മുന്‍ എം.പി വിജയ് സാങ്കേശ്വരുടെ വിഡിയോ. ‘മൂക്കില്‍ രണ്ട് തുള്ളി നാരങ്ങ നീര് ഇറ്റിച്ചാല്‍ ശരീരത്തില്‍ ഓക്സിജന്റെ അളവ്​ വര്‍ദ്ധിപ്പിക്കുകയും കോവിഡ് -19 അണുബാധ തടയുകയും ചെയ്യുമെന്ന്​’ സങ്കേശ്വർ പറഞ്ഞിരുന്നു ഇത് വിശ്വസിച്ച് പരീക്ഷണം നടത്തിയ സ്കൂൾ അധ്യാപകന് ജീവൻ നഷ്ടമായി.

Also Read:ആര്‍ത്തവ വേദന കുറയ്ക്കുന്നതിന് പെന്‍സില്‍ ട്രിക്കുമായി യുവതി; സംഭവം ശരിവെച്ച് നൂറുകണക്കിന് സ്ത്രീകള്‍

സിന്ധനൂര്‍ താലൂക്കില്‍ സര്‍ക്കാര്‍ സ്​കൂള്‍ അദ്ധ്യാപകനായ ബസവരാജ് മാലിപട്ടില്‍ ആണ് പരീക്ഷണം നടത്തിയത്​. അടുത്തുള്ള കടയില്‍ നിന്ന്​ നാരങ്ങ വാങ്ങുകയും ഓരോ മൂക്കിലും ഏതാനുതുള്ളികള്‍ മാലിപട്ടില്‍ ഇറ്റിച്ചതായും പൊലീസ്​ വൃത്തങ്ങള്‍ പറയുന്നു. എന്നാൽ, ഇത് അദ്ദേഹത്തിന് ശ്വാസതടസമുണ്ടായെന്ന് കരുതുന്നു. ഇതിനു ശേഷം ഇദ്ദേഹം രണ്ട് തവണ ഛര്‍ദ്ദിച്ചു. ബുദ്ധിമുട്ടുകൾ പ്രകടമാക്കിയതോടെ കുടുംബം അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

വിജയ് സാങ്കേശ്വര്‍ നാരങ്ങാ നീര്​ കോവിഡ്​ പ്രതിരോധിക്കുമെന്ന അവകാശവാദം ഉന്നയിച്ച വീഡിയോ ആണ് അധ്യാപകന്റെ മരണത്തിനു കാരണമെന്ന് പരക്കെ സംസാരം. എന്നാൽ, ഈ ആരോപണം പൂർണമായും നിഷേധിക്കുകയാണ് മുൻ എം പി. അധ്യാപകന്റെ മരണ കാരണം താന്‍ നിര്‍ദേശിച്ച നാരങ്ങ തെറാപ്പി മൂലമല്ലെന്നും രക്തസമ്മര്‍ദ്ദം മൂലമാണെന്നുമാണ്​ സാങ്കേശ്വര്‍ പറയുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button