Latest NewsNewsInternationalLife Style

ഒരു ദിവസം പുരുഷന്മാരേക്കാൾ വളരെ കൂടുതൽ ചിരിക്കുന്നത് സ്ത്രീകൾ; പഠന റിപ്പോർട്ട് പുറത്ത്

ന്യൂയോർക്ക് : പുരുഷന്മാരേക്കാൾ കൂടുതൽ ചിരിക്കുന്നത് സ്ത്രീകളെന്ന് അമേരിക്കയിലെ യേൽ സർവ്വകലാശാലയുടെ പുതിയ പഠന റിപ്പോർട്ട്. ഒരു സ്ത്രീ ഒരു ദിവസം ശരാശരി 62 തവണ ചിരിക്കും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, പുരുഷന്മാർ ഒരു ദിവസം കേവലം എട്ടു തവണ മാത്രമാണത്രേ ചിരിക്കുന്നത്. കൗമാര പ്രായത്തിൽ കൂടുതലായും, സ്ത്രീകളിലും പുരുഷന്മാരിലും മറ്റു പ്രായത്തേക്കാൾ അപേക്ഷിച്ച് ചിരി കൂടുതലായിരിക്കുമെന്നും പഠനം പറയുന്നു.

പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ചിരിക്കാ൯ നിരവധി കാരണങ്ങളാണ് ഗവേഷകർ പറയുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ തങ്ങളുടെ വികാരങ്ങൾ കൂടുതലായി പ്രകടിപ്പിക്കുന്നവരാണ്. അവരിൽ സഹാനുഭൂതി കൂടുതലും പെട്ടെന്ന് വികാരഭരിതരാവരുമാണ്. ജന്മനാ തന്നെ സ്ത്രീകളിൽ ചിരിക്കാനുള്ള കഴിവ് കൂടുതലാണത്രേ. വളരുന്തോറുമാണ് ഇത് കൂടുതൽ പ്രകടമാവുകയെന്നും ഗവേഷകർ പറയുന്നു.

Read Also  :  രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന; സംസ്ഥാനത്ത് പുതിയ വാക്സിനേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളിതൊക്കെ

സമൂഹത്തിൽ പുരുഷന്മാർക്ക് തുല്യമായ ആധിപത്യം ഇല്ലാത്തതും സ്ത്രീകളുടെ ചിരിക്ക് കാരണമായി പറയുന്നുണ്ട്. അതേസമയം പ്രായം, സംസ്കാരം, വംശീയത തുടങ്ങിയ ഘടകങ്ങളും ചിരിയുടെ അളവ് നിശ്ചയിക്കുന്നതിൽ നിർണായകമാണ്. ഈ ഘടകങ്ങൾ മാറുന്നതിനനുസരിച്ച് ആളുകളിലെ ചിരിയുടെ അളവിലും മാറ്റങ്ങൾ സംഭവിക്കാമെന്നും പഠനത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button