Latest NewsNewsIndiaInternational

48 മണിക്കൂറിനിടെ ഇന്ത്യയില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് 5 വര്‍ഷം ജയില്‍ ശിക്ഷ; മുന്നറിയിപ്പുമായി ഓസ്ട്രേലിയ

വിമാനങ്ങള്‍ക്ക്  മെയ് 15 വരെ താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയ

മെല്‍ബണ്‍: കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുകയാണ് ഇന്ത്യയിൽ. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുമുള്ള യാത്രക്കാർക്ക് പത്തിൽ അധികം രാജ്യങ്ങൾ വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തിൽ ഇന്ത്യയില്‍ നിന്നും  മടങ്ങിയെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ പ്രഖ്യാപിച്ച് ഓസ്ട്രേലിയ.

read also:സ്വകാര്യ ആശുപത്രിയ്ക്ക് നേരെ ആക്രമണം; പിന്നിൽ സിപിഎമ്മെന്ന് ആരോപണം

രണ്ടാഴ്ച ഇന്ത്യയില്‍ കഴിഞ്ഞ ശേഷം അടുത്ത 48 മണിക്കൂറിനിടെ രാജ്യത്തേക്ക് മടങ്ങി എത്തുന്ന പൗരന്‍മാരെ 5 വര്‍ഷം ജയിലില്‍ അടയ്ക്കുമെന്നാണ് ഓസ്ട്രേലിയന്‍ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യയില്‍ കോവിഡ് വ്യാപനം ശക്തമായതാണ് ഉടനടി രാജ്യത്തേക്ക് മടങ്ങി എത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ പ്രേരിപ്പിച്ചതെന്നു ചില ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ശിക്ഷാ നടപടിയെന്ന് 9News Australia റിപ്പോര്‍ട്ട് ചെയ്യന്നു.

ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക്  മെയ് 15 വരെ താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button