Latest NewsKeralaNews

ചികിത്സാ ചെലവ് രോഗതീവ്രതയേക്കാൾ പതിന്മടങ്ങ്; അതിഗുരുതരമായ സ്ഥിതിയിലാണെന്ന് ഹൈക്കോടതി

കൊച്ചി: കോവിഡ് വ്യാപനത്തിനിടെയുള്ള ചികിത്സാ ചെലവ് അതീവ ഗുരുതരമായുള്ള സ്ഥിതിയിലാണെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികളിൽ നിന്ന് ഈടാക്കുന്ന ചികിത്സാ ചെലവ് രോഗതീവ്രതയേക്കാൾ പതിന്മടങ്ങാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പല സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സയ്ക്ക് തോന്നിയ നിരക്ക് ഈടാക്കുന്നുവെന്ന പൊതുതാത്പര്യ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം.

Read Also: കോവിഡിന് ക്യാഷ്‌ലെസ് ചികിത്സ; ഇൻഷുറൻസ് കമ്പനികൾ തീരുമാനം ഒരു മണിക്കൂറിനുള്ളിൽ അറിയിക്കണമെന്ന് നിർദ്ദേശം

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ആർ.അനിത എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കോവിഡ് ചികിത്സയ്ക്ക് വിധേയമായി സാമ്പത്തിക ബാധ്യതയുണ്ടായവരിൽ നിന്നുള്ള നേരിട്ടുള്ള വിശ്വസനീയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നിരീക്ഷണം.

സ്വകാര്യ ആശുപത്രികളിൽ നിശ്ചയിച്ചിട്ടുള്ള കോവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച ഉത്തരവ് നിലനിൽക്കുന്നുണ്ടെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

Read Also: കുപ്പിവെള്ളത്തിന് രണ്ടു രൂപ അധികം ഈടാക്കി;മലപ്പുറത്ത് ചപ്പാത്തി കമ്പനിയ്ക്ക് 5000 രൂപ പിഴയിട്ട് ലീഗൽ മെട്രോളജി വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button