KeralaLatest NewsNews

വോട്ടെണ്ണല്‍ ദിനത്തില്‍ എല്ലാവരും വീട്ടില്‍ ഇരിക്കണം; ഇല്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ ഉണ്ടാകും: ആരോഗ്യമന്ത്രി

ജനിതകമാറ്റം വന്ന വൈറസ് വളരെ വേഗത്തില്‍ രോഗ സംക്രമണം നടത്തുമെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ അതീവ ജാഗ്രത ആവശ്യമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനങ്ങളും എല്ലാവരും ഒരുപോലെ ശ്രദ്ധിക്കണം. ജനിതകമാറ്റം വന്ന വൈറസ് വളരെ വേഗത്തില്‍ രോഗ സംക്രമണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

Also Read : കോവിഡിനെതിരെ പഴുതടച്ച പോരാട്ടം; 5 കോടി വാക്‌സിന്‍ ഡോസുകള്‍ക്ക് ടെന്‍ഡര്‍ നല്‍കാന്‍ തീരുമാനിച്ച് യോഗി സര്‍ക്കാര്‍

പ്രവര്‍ത്തകരും പൊതുജനങ്ങളും വീടിനുള്ളില്‍ തന്നെയിരുന്ന് തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ശ്രമിക്കേണ്ടതാണ്. അല്ലെങ്കില്‍ വരുന്ന ആഴ്ചകളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കാണുന്നതുപോലെയുള്ള ഗുരുതര സ്ഥിതിവിശേഷത്തിലേക്ക് കേരളം പോകും. തീവ്രവ്യാപന ശേഷിയുള്ള വൈറസ് വകഭേദങ്ങളുടെ വര്‍ധിച്ച സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് കോവിഡ് പ്രതിരോധ നിയന്ത്രണ നടപടികള്‍ ശക്തമാക്കിയതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

വായുവിലുള്ള ചെറിയ കണങ്ങളില്‍ കൂടി വൈറസ് പകരുന്നതിനാല്‍ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഇടപെടുന്ന എല്ലാവരും ഡബിള്‍ മാസ്‌ക് ധരിക്കേണ്ടതാണ്. തിരക്കുള്ള സ്ഥലങ്ങളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കുക, മുഖത്തോട് ശരിയായി ചേര്‍ന്നിരിക്കുന്ന വിധത്തില്‍ മാസ്‌ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുക എന്നിവ പ്രതിരോധത്തിന് അത്യാവശ്യമാണെന്നും അടച്ചിട്ട സ്ഥലങ്ങള്‍ ഏറെ ആപത്താണെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button