KeralaLatest NewsNewsBusiness

ആഭരണ പ്രേമികൾക്കിതാ ഒരു സന്തോഷ വാർത്ത; സ്വർണ്ണവിലയിൽ കനത്ത ഇടിവ്; ഇന്നത്തെ സ്വർണ്ണ നിരക്ക് അറിയാം

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 35,040 രൂപയായി. ഗ്രാമിന് 50 രൂപയും കുറഞ്ഞു. 4,380 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില.

Read Also: ജൂലായ് ഓഗസ്റ്റ് മാസത്തിൽ കോവിഡിന്റെ മൂന്നാ തരംഗം; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി

എട്ടു ദിവസത്തിനിടെ ആയിരത്തോളം രൂപയാണ് സ്വർണ്ണത്തിന് കുറഞ്ഞത്. ഇന്നലെ 35,440 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ വില. ആഗോള വിപണിയിലും സ്വർണ്ണവിലയിൽ ഇടിവുണ്ടായി. യുഎസ് ട്രഷറി ആദായം രണ്ടാഴ്ച്ചയിലെ ഉയർന്ന നിലവാരത്തിലേക്ക് കുതിച്ചതാണ് വിലയെ ബാധിച്ചത്. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,767.12 ഡോളർ നിലവാരത്തിലാണ്.

ഏതാനും ദിവസങ്ങളായി സ്വർണ്ണ വിലയിൽ ചാഞ്ചാട്ടം പ്രകടമാണ്. കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടർന്ന് രാജ്യാന്തര സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ച സ്വർണ്ണ വിപണിയിൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

Read Also: ബിജെപിക്ക് ഒരു സീറ്റും കിട്ടില്ല, വടക്കൻ കേരളത്തിൽ ഇടതുമുന്നണി വൻ മുന്നേറ്റമുണ്ടാക്കും ; എം വി ഗോവിന്ദൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button