KeralaLatest NewsNews

ഹൈറേഞ്ചില്‍ എം.എം.മണി ‘ഔട്ട്’; എക്സിറ്റ് പോളിൽ ഞെട്ടി എൽഡിഎഫ്

മാര്‍ജിന്‍ 13.90 %. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി കെ.ഐ.ആന്റണി കഴിഞ്ഞ തവണ എല്‍ഡിഎഫ് നേടിയതിനേക്കാള്‍ 9 ശതമാനത്തിനടുത്ത് വോട്ട് കൂടുതല്‍ നേടുമെന്ന് പ്രവചനം.

തിരുവനന്തപുരം: ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എം.എം.മണി പിന്നിലെന്ന് സര്‍വേ. ദേവികുളം എല്‍ഡിഎഫിന് നഷ്ടപ്പെടുമെന്ന് എക്സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസിലെ ഡി.കുമാര്‍ 5.40 % വോട്ടിന് മുന്നിലെത്തുമെന്നാണ് പ്രവചനം. യുഡിഎഫ് 44.00 ശതമാനം വോട്ട് നേടും. എസ്.രാജേന്ദ്രന്‍ ഒഴിഞ്ഞ മണ്ഡലം സിപിഎമ്മിന് നഷ്ടപ്പെടുമെന്ന് എക്സിറ്റ് പോള് വ്യക്തമാക്കുന്നു‍. 5.40% മാര്‍ജിനില്‍ കോണ്‍ഗ്രസിലെ ഡി.കുമാര്‍ വിജയിക്കുമെന്നാണ് പ്രവചനം. എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതിനെത്തുടര്‍ന്ന് സ്വതന്ത്രനായ എസ്.ഗണേശനെ ബിജെപി പിന്തുണച്ചു. അണ്ണാ ഡി.എം.കെ. കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ട് സ്വതന്ത്രന് ലഭിക്കുമെന്ന് പ്രവചനം. സംസ്ഥാനത്ത് ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന മണ്ഡലമാണ് ദേവികുളം.

എന്നാൽ എം.എം.മണി പ്രതിരോധത്തിലാക്കി ഉടുമ്പന്‍ചോലയില്‍ അട്ടിമറി പ്രവചിച്ച് എക്സിറ്റ് പോള്‍. മന്ത്രി എംഎം മണി പിന്നിലെന്നാണ് പ്രവചനം. യുഡിഎഫ് 42.00 ശതമനാം വോട്ട് നേടുമ്പോള്‍ എല്‍ഡിഎഫ് 40.70 ശതമാനം വോട്ട് നേടുന്നു. അതിശക്തമായ പോരാട്ടത്തിനൊടുവില്‍ മന്ത്രി എം.എം.മണിയെ ഇ.എം.ആഗസ്തി അട്ടിമറിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലം പറയുന്നു‍. 1.30 % മാത്രമാണ് യുഡിഎഫിന്റെ മാര്‍ജിന്‍. 2016ല്‍ എം.എം.മണി 0.88 % മാര്‍ജിനിലാണ് (1109 വോട്ട്) നിയമസഭയിലെത്തിയത്. വോട്ട് വിഹിതം കുറയുന്നില്ലെങ്കിലും വേണ്ടത്ര ഉയര്‍ത്താന്‍ കഴിയാതെ പോയതാണ് മണിക്ക് ഇത്തവണ വിനയാകുന്നത് എന്ന് സര്‍വേ പറയുന്നു.

Read Also: തന്റെ ഫോണ്‍നമ്പര്‍ ബിജെപി പ്രവർത്തകർ ചോര്‍ത്തിയെന്ന് നടന്‍ സിദ്ധാര്‍ഥ്

അതേസമയം പി.ജെ.ജോസഫ് ഭേദപ്പെട്ട മാര്‍ജിനില്‍ തൊടുപുഴ നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോള്‍. തൊടുപുഴയില്‍ എല്‍ഡിഎഫ് വോട്ട് 8 % വര്‍ധിക്കുമെന്ന് പ്രവചനം. ജോസഫിന് ഭൂരിപക്ഷം കുറയും. യുഡിഎഫ് ഇവിടെ 44.55 ശതമാനം വോട്ട് നേടും. മണ്ഡലത്തില്‍ എതിര്‍പ്പുകള്‍ പലതുണ്ടെങ്കിലും പി.ജെ.ജോസഫ് തൊടുപുഴ നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോള് പറയുന്നു‍. മാര്‍ജിന്‍ 13.90 %. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി കെ.ഐ.ആന്റണി കഴിഞ്ഞ തവണ എല്‍ഡിഎഫ് നേടിയതിനേക്കാള്‍ 9 ശതമാനത്തിനടുത്ത് വോട്ട് കൂടുതല്‍ നേടുമെന്ന് പ്രവചനം. 2016ല്‍ 32.20 % (45,587 വോട്ട്) മാര്‍ജിനിലാണ് ജോസഫ് ജയിച്ചത്. കേരള കോണ്‍ഗ്രസ് പോരാട്ടത്തില്‍ യുഡിഎഫിന്റെ അഭിമാനപ്രശ്നമാണ് തൊടുപുഴ.

shortlink

Related Articles

Post Your Comments

Related Articles


Back to top button