Latest NewsIndiaInternational

റഷ്യയില്‍നിന്ന്‌ ഓക്‌സിജന്‍ ഉല്‍പ്പാദന പ്ലാന്റുകളും വെന്റിലേറ്ററുകളുമെത്തി

റഷ്യയില്‍നിന്ന്‌ 20 ഓക്‌സിജന്‍ ഉല്‍പ്പാദന പ്ലാന്റുകളും വെന്റിലേറ്ററുകളും രണ്ടുലക്ഷം മരുന്ന്‌ പായ്‌ക്കറ്റുകളും ഇന്നലെയെത്തി.

ന്യൂഡല്‍ഹി: കോവിഡ്‌ രണ്ടാം തരംഗത്തില്‍ വലയുന്ന ഇന്ത്യക്കു സഹായഹസ്‌തവുമായി യു.എസ്‌, റഷ്യ, ഫ്രാന്‍സ്‌, ജര്‍മനി എന്നിവയടക്കം 40 ല്‍ അധികം രാജ്യങ്ങള്‍. ഓക്‌സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങളും അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാവുന്ന മരുന്നുകളുമാണു പ്രധാനമായി എത്തിക്കുന്നതെന്നു വിദേശ സെക്രട്ടറി ഹര്‍ഷ ഷ്‌റിംഗ്ല പറഞ്ഞു.
റഷ്യയില്‍നിന്ന്‌ 20 ഓക്‌സിജന്‍ ഉല്‍പ്പാദന പ്ലാന്റുകളും വെന്റിലേറ്ററുകളും രണ്ടുലക്ഷം മരുന്ന്‌ പായ്‌ക്കറ്റുകളും ഇന്നലെയെത്തി.

റഷ്യയുടെ രണ്ടു സൈനിക വിമാനങ്ങളിലാണിവ എത്തിച്ചത്‌.കോവിഡ്‌ 19 വാക്‌സിനുള്ള അസംസ്‌കൃത വസ്‌തുക്കളും ഓക്‌സിജന്‍ ഉല്‍പ്പാദന ഉപകരണങ്ങളുമായി യു.എസിന്റെ മൂന്നു പ്രത്യേക ഫ്‌ളൈറ്റുകള്‍ ഉടനെത്തും. വിവിധ രാജ്യങ്ങളില്‍നിന്നായി 500 ഓക്‌സിജന്‍ പ്ലാന്റുകളും 4,000 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 10,000 ഓക്‌സിജന്‍ സിലിണ്ടറുകളും 17 ക്രയോജനിക്‌ ടാങ്കറുകളുമാണു പ്രതീക്ഷിക്കുന്നതെന്ന്‌ വിദേശ സെക്രട്ടറി പറഞ്ഞു.

ഇന്ത്യന്‍ കമ്പനികള്‍ നിലവില്‍ പ്രതിദിനം 67,000 ഡോസ്‌ റെംഡിസിവിറാണ്‌ ഉല്‍പ്പാദിപ്പിക്കുന്നത്‌. ആവശ്യമാകട്ടെ രണ്ടുലക്ഷം മുതല്‍ മൂന്നുലക്ഷം വരെ ഡോസും. അസംസ്‌കൃതവസ്‌തുക്കള്‍ എത്തിയാലുടന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ ഉല്‍പ്പാദനം ഉല്‍പ്പാദനം നാലു ലക്ഷം ഡോസായി ഉയര്‍ത്താനാകുമെന്നും ഷ്‌റിംഗ്ല പറഞ്ഞു.

ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ പ്രമുഖ കമ്പനിയായ ഗിലയാഡ്‌ സയന്‍സസ്‌ 4,50,000 ഡോസ്‌ റെംഡിസിവിര്‍ മരുന്ന്‌ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. റഷ്യയില്‍നിന്നും യു.എ.ഇയില്‍നിന്നും 3 ലക്ഷം ഡോസ്‌ ഫാവിപിരാവിറും പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button