COVID 19KeralaLatest NewsNews

യു.ഡി.എഫിന് നേരിയ ആശ്വാസം; എക്സിറ്റ് പോളുകളിൽ വ്യത്യസ്തമായി ഡാറ്റാ അനാലിസിസിന്റെ റിപ്പോർട്ട്

നിയമസഭാ എക്സിറ്റ് പോളുകളിൽ യു.ഡി.എഫിന് ചെറിയ ആശ്വാസം പകർന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഡാറ്റാ അനാലിസിസിന്റെ റിപ്പോർട്ട്. കേരളത്തിൽ ഭരണ തുടർച്ച ഉണ്ടാകില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 75 മുതൽ 80 സീറ്റുകൾ വരെ നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്നുമാണ് ബി​ഗ് ഡാറ്റാ അനാലിലിസ് റിപ്പോർട്ടിൽ പറയുന്നത്. എൽ.ഡി.എഫിന്​ 50 മുതൽ 55വരെ സീറ്റും എൻ.ഡി.എക്ക്​ മൂന്നുമുതൽ അഞ്ചു വരെ സീറ്റുമാണ്​ കൊച്ചിയിലെ യുവ ഡാറ്റാ സയൻറിസ്റ്റിൻറെ നേതൃത്വത്തിൽ തയാറാക്കിയ റിപ്പോർട്ടിൽ പ്രവചിക്കുന്നത്.

Also Read:‘എല്ലാവരും ഇന്ത്യയ്‌ക്കൊപ്പമുണ്ട്’; അഫ്​ഗാന്‍ പൗരന്മാരുടെ വീഡിയോ പങ്കുവെച്ച്‌​ റാഷിദ്​ ഖാന്‍

കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളിൽ ഉൾപ്പടെ പുറത്ത് വന്ന എക്സിറ്റ് പോൾ സർവേകളിലെല്ലാം ഇടതുപക്ഷത്തിനായിരുന്നു മുൻതൂക്കം. എൽ ഡി എഫിന് തുടർ ഭരണം ലഭിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ സർവേകളിലെല്ലാം സൂചിപ്പിച്ചത്. 104 മുതൽ 120 വരെ സീറ്റ് നേടുമെന്നാണ് ഇന്ത്യാടുഡേ ആക്സിസ് മൈഇന്ത്യ പോൾ സർവ്വേഫലം. 20 മുതൽ 36 സീറ്റിൽ യു.ഡി.എഫ് ഒതുങ്ങുമെന്നും ബി.ജെ.പിക്ക് രണ്ട് സീറ്റ് വരെ നേടുമെന്നുമാണ് സർവേ ഫലം.

‌‌‌72 മുതൽ 80 വരെ സീറ്റുകളിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് റിപ്പബ്ളിക് സിഎൻഎക്സ് പോസ്റ്റ് പോൾ സർവ്വേഫലം. യു.ഡി.എഫ് 58 മുതൽ 64 സീറ്റ് ലഭിക്കുമെന്നും ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും സർവേയിൽ പറയുന്നു. പോൾ ഡയറി, എൻ.ഡി.ടി.വി സർവേയിലും ഇടത് ഭരണം ഉറപ്പ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button