Latest NewsNewsIndia

ഇന്ത്യയ്ക്ക് കൈത്താങ്ങായി അമേരിക്ക; മെഡിക്കൽ സഹായവുമായി ആദ്യ വിമാനം ഡൽഹിയിലെത്തി

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇന്ത്യയ്ക്ക് കൈത്താങ്ങായി അമേരിക്ക. ഇന്ത്യയ്ക്ക് മെഡിക്കൽ സഹായവുമായി അമേരിക്കയിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി. സഹായവുമായി അമേരിക്കയിൽ നിന്നും കൂടുതൽ വിമാനങ്ങൾ ഇന്ത്യയിലേക്ക് അടുത്ത ആഴ്ച്ചകളിലെത്തുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

Read Also: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും കടലാക്രമണത്തിനും സാധ്യത; തീരദേശവാസികൾ ജാഗ്രത പാലിക്കണം; നിർദ്ദേശങ്ങൾ ഇങ്ങനെ

ഓക്സിജൻ കോൺസെൻട്രേറ്റുകൾ, ഓക്സിജൻ ജനറേഷൻ യൂണിറ്റുകൾ, പിപിഇ-വാക്സിൻ നിർമാണത്തിനാവശ്യമായ വസ്തുക്കൾ, ദ്രുത പരിശോധന കിറ്റുകൾ തുടങ്ങിയവയാണ് അമേരിക്കയിൽ നിന്നും ഇന്ന് ഇന്ത്യയിലെത്തിയത്. 70 വർഷത്തിലേറെയുള്ള ബന്ധമാണ് ഇന്ത്യയുമായുള്ളത്. കോവിഡിനെതിരായ പോരാടുന്ന ഘട്ടത്തിൽ അമേരിക്ക ഇന്ത്യക്കൊപ്പം നിൽക്കുന്നുവെന്ന് ഇന്ത്യയിലെ യുഎസ് എംബസി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു എംബസിയുടെ പ്രതികരണം.

യുഎസ് ഉൾപ്പെടെ നാൽപ്പതിലേറെ രാജ്യങ്ങൾ ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി എത്തിയിട്ടുണ്ട്. അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ജപ്പാൻ, ഗൾഫ് രാജ്യങ്ങൾ, അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന തുടങ്ങിയവയാണ് ഇന്ത്യയ്ക്ക് സഹായ വാഗ്ദാനം ചെയ്തിരിക്കുന്നത്. റഷ്യയിൽ നിന്ന് രണ്ടു വിമാനങ്ങളിൽ ഓക്സിജൻ ഉത്പാദന സാമഗ്രികളും വെന്റിലേറ്ററുകളും കഴിഞ്ഞ ദിവസം എത്തിയിരുന്നു.

Read Also:കൺടെയ്ൻമെന്റ് സോണുകൾ മെയ് 31 വരെ തുടരണം; നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button