Latest NewsKeralaNews

‘110 സീറ്റ് കോൺഗ്രസിന് ലഭിക്കുമെന്ന് എന്ത് ധൈര്യത്തിലാണ് രമേശ്‌ ചെന്നിത്തല പറഞ്ഞത്?’; തോമസ് ജോസഫിന്റെ വിലയിരുത്തൽ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്ബോള്‍ യു ഡി എഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രൊഫസര്‍ തോമസ് ജോസഫ്. ദീര്‍ഘകാലം ഐ ഐ എം ഉദയ്‌പൂര്‍ അദ്ധ്യാപകനായിരുന്ന ഡോ തോമസ് ജോസഫാണ് കേരളത്തില്‍ യു ഡി എഫിന്റെ ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. 2011 മുതലുളള നിയമസഭ – ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശദമായി പഠിച്ച ശേഷമാണ് താന്‍ ഇക്കാര്യം പറയുന്നതെന്നാണ് തോമസ് ജോസഫ് പറയുന്നത്.

Also Read:സൗജന്യ സേവനം; കോവിഡ് രോഗികള്‍ക്കായി ഓട്ടോറിക്ഷ ഓടിച്ച് സ്‌കൂള്‍ അധ്യാപകന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ യു ഡി എഫിന് തൊട്ടുപിന്നാലെ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കിട്ടുന്ന രീതിയാണ് കേരളത്തിലുളളതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി തോമസ് പറയുന്നു. 2009ല്‍ 76 ലക്ഷം വോട്ട് കിട്ടിയത് 2011ല്‍ 78 ലക്ഷമായി. 2014ല്‍ 76 ലക്ഷം കിട്ടിയത് 2016ല്‍ 78 ലക്ഷമായെന്നും തോമസ് ജോസഫ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മൊത്തം രണ്ടു കോടി മൂന്ന് ലക്ഷം വോട്ടുകള്‍ പോള്‍ ചെയ്‌തതില്‍ യു ഡി എഫിന് 95 ലക്ഷം വോട്ടും ഇടതുമുന്നണിക്ക് 71 ലക്ഷം വോട്ടും കിട്ടി. 123 നിയമസഭ മണ്ഡലങ്ങളില്‍ യു ഡി എഫ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുന്നിട്ടുനിന്നു.

ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു കോടി എട്ടു ലക്ഷത്താളം വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയ 95 ലക്ഷത്തില്‍ നിന്ന് പത്ത് ലക്ഷം വോട്ടുകള്‍ കുറഞ്ഞാലും യു ഡി എഫിന് 85 ലക്ഷം വോട്ടുണ്ടാവും. അതേസമയം, പത്ത് ലക്ഷം വോട്ടുകള്‍ കൂടിയാലും എല്‍ ഡി എഫിന് 81 ലക്ഷം വോട്ടുകളേ ലഭിക്കുകയുളളൂവെന്ന് അദ്ദേഹം പറയുന്നു.

യു ഡി എഫിന് വോട്ടുകള്‍ കുറയാനുളള സാഹചര്യമില്ല. ഗ്രൂപ്പ് വൈരം മറന്ന് മികച്ച സ്ഥാനാര്‍ത്ഥികളെയാണ് യു ഡി എഫ് രംഗത്തിറക്കിയത്. കളളവോട്ടുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നതാണ് മറ്റൊരു നിര്‍ണായക ഘടകം. ഒരാള്‍ ഒരു വോട്ടു മാത്രമേ ചെയ്‌തിട്ടുളളൂവെങ്കില്‍ യു ഡി എഫിന് 110 സീറ്റു വരെ കിട്ടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിന്റെ പൊരുള്‍ ഇതാണെന്നും തോമസ് ചൂണ്ടിക്കാട്ടുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിലേതുപോല ഇക്കുറിയും ന്യൂനപക്ഷ വോട്ടുകള്‍ യു ഡി എഫ് അക്കൗണ്ടിലേക്ക് വരുമെന്നും തോമസ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button