COVID 19Latest NewsIndiaNews

സൗജന്യ സേവനം; കോവിഡ് രോഗികള്‍ക്കായി ഓട്ടോറിക്ഷ ഓടിച്ച് സ്‌കൂള്‍ അധ്യാപകന്‍

മുംബൈ: കൊറോണയുടെ രണ്ടാം തരംഗം രാജ്യത്ത് വ്യാപകമായി തുടരുമ്പോള്‍ രോഗികള്‍ക്ക് കൈത്താങ്ങായി മുംബൈയിലെ ഒരു അധ്യാപകന്‍. കൊറോണ രോഗികള്‍ക്ക് വേണ്ടി സൗജന്യമായി സേവനം ചെയ്യുകയാണ് അധ്യാപികനായ ദത്താത്രയ സാവന്ത്. രോഗികളെ വീട്ടില്‍ നിന്ന് ആശുപത്രിയിലേക്കും ആശുപത്രിയില്‍ നിന്ന് വീട്ടിലേക്കും സൗജന്യമായി ഇദ്ദേഹം കൊണ്ടു വിടും.

കൊറോണ മൂലം ബുദ്ധിമുട്ടുന്നവരെ സഹായിക്കാനായി അദ്ദേഹം തന്റെ വാഹനം ഒരു മിനി ആംബുലന്‍സാക്കി മാറ്റി. ആരോഗ്യപരമായും സാമ്പത്തികമായും എല്ലാവരും വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കാലമായിട്ടുപോലും ഓട്ടോ ഡ്രൈവറായ ദത്താത്രെ സാവന്ത് തന്റെ ദിവസ വേതനം കൊറോണ രോഗികള്‍ക്ക് വേണ്ടി ഉപയോഗിക്കുകയാണ്. ഏപ്രില്‍ 15 മുതലാണ് സാവന്ത് ഇത്തരത്തില്‍ കൊറോണ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും സൗജന്യ യാത്ര അനുവദിച്ചുള്ള സേവനം തുടങ്ങിയത്.

READ MORE: വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് ലക്ഷം വാക്സിനുകൾ അടങ്ങിയ ട്രക്ക്; ഡ്രൈവറുടെ മൊബൈല്‍ കുറ്റിക്കാട്ടില്‍

”ഞാന്‍ രോഗികളെ ആശുപത്രിയില്‍ നിന്ന് ആശുപത്രിയിലേക്കും ആശുപത്രിയില്‍ നിന്ന് വീട്ടിലേക്കും സൗജന്യമായി കൊണ്ടുവിടുന്നു. ഈ കൊറോണ രാജ്യത്ത് നിലനില്‍ക്കുന്നിടത്തോളം കാലം എന്റെ സേവനം തുടരും’ – സാവന്ത് എഎന്‍ഐയോട് പറഞ്ഞു. ”ഞാന്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുന്നുമുണ്ട്. നിലവില്‍ കൊറോണ രോഗികളുടെ എണ്ണം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ശരിയായ ചികിത്സയില്ലാത്തതിനാല്‍ പലരും മരിക്കുകയാണ്. സ്വകാര്യ ആംബുലന്‍സുകളാണെങ്കില്‍ നല്ല പൈസയും ഈടാക്കുന്നുണ്ട്. അതിനാലാണ് ഞാന്‍ ഇത്തരത്തില്‍ സൗജന്യ സേവനം നല്‍കുന്നത്.-സാവന്ത് പറയുന്നു. 26 കോവിഡ് രോഗികള്‍ക്ക് അദ്ദേഹം ഇതുവരെ സൗജന്യ സേവനം നല്‍കി. മുംബൈയിലെ സബര്‍ബന്‍ ഗട്‌കോപറില്‍ താമസിക്കുന്ന സാവന്ത് ജ്ഞാനസാഗര്‍ വിദ്യാ മന്ദിര്‍ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനാണ്.

READ MORE: വിവാദ കമന്റിന് പിന്നാലെ പോസ്റ്റുകളും ഫേസ്ബുക്ക് പേജും ഡിലീറ്റ് ചെയ്ത് സന്തോഷ് കീഴാറ്റൂർ

സാവന്തിന് സാമ്പത്തിക സഹായം നല്‍കാന്‍ നിരവധി പേര്‍ മുന്നോട്ട് വന്നിട്ടുണ്ട്. കോര്‍പ്പറേറ്റ് കാര്യമന്ത്രാലയം (എംസിഎ) ഇദ്ദേഹത്തിന്റെ റിക്ഷയുടെ ഇന്ധനത്തിന്റെ മുഴുവന്‍ ചെലവും വഹിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 62,919 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button