COVID 19Latest NewsIndia

കോവിഡ് : മിസ്റ്റര്‍ ഇന്ത്യ ജഗദീഷ് ലാഡ് അന്തരിച്ചു

മിസ്റ്റര്‍ ഇന്ത്യ സ്വര്‍ണ മെ‍ഡല്‍ ജേതാവും ലോക ചാമ്പ്യൻഷിപ്പ് വെള്ളി മെഡല്‍ ജേതാവുമാണ്.

ബറോഡ: പ്രമുഖ രാജ്യാന്തര ബോഡിബില്‍ഡറും മിസ്റ്റര്‍ ഇന്ത്യ വിജയിയുമായ ജഗദീഷ് ലാഡ് (34) കോവിഡ് ബാധിച്ച്‌ മരിച്ചു. ഗുജറാത്തിലെ വഡോദരയിലായിരുന്നു അന്ത്യം. നാലു ദിവസം മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചത്. ലോകസൗന്ദര്യ മത്സരത്തില്‍ വെള്ളി മെഡല്‍ അടക്കം ഒട്ടേറെ വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. നിരവധി രാജ്യാന്തര വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മിസ്റ്റര്‍ ഇന്ത്യ സ്വര്‍ണ മെ‍ഡല്‍ ജേതാവും ലോക ചാമ്പ്യൻഷിപ്പ് വെള്ളി മെഡല്‍ ജേതാവുമാണ്.

34 വയസ്സുള്ള ജഗദീഷ് കോവിഡ് ബാധിച്ചു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കവെയാണ് മരണം പിടികൂടിയത്. നാല് ദിവസമായി ഓക്സിജന്‍ സഹായം കൊണ്ടാണ് ജീവന്‍ നിലനിര്‍ത്തിവന്നത്. ജോലി ആവശ്യത്തിനായി ജന്മനാടായ നവി മുംബൈ വിട്ട് ബറോഡയില്‍ കുടിയേറിയ ജഗദീഷ് ഒരു സ്വകാര്യ ജിമ്മില്‍ ജോലി ചെയ്യുന്നതിനിടെയാണ് രോഗബാധ സ്ഥിരീകരിക്കുന്നത്.

read also: മൃതദേഹം പള്ളി സെമിത്തേരിയിലും ദഹിപ്പിക്കാം; കോവിഡില്‍ സംസ്‌കാര നിര്‍ദ്ദേശവുമായി ഓര്‍ത്തഡോക്‌സ് സഭ

മഹാരാഷ്ട്രയിലെ സാംഗ്ലി കുന്ദാള്‍ ഗ്രാമത്തില്‍ ജനിച്ച ജഗദീഷ് ലാഡ് പിന്നീട് നവി മുംബൈയിലേക്ക് താമസം മാറ്റി. അതിനുശേഷം വഡോദരയില്‍ സ്വന്തം ജിംനേഷ്യം തുടങ്ങുകയും അങ്ങോട്ട് മാറുകയുമായിരുന്നു. ജഗദീഷ് ലാഡിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കായികലോകം. ഭാര്യയും മകളുമുണ്ട്.

shortlink

Post Your Comments


Back to top button