KeralaCinemaNattuvarthaMollywoodLatest NewsNewsEntertainment

ധ്യാൻ ശ്രീനിവാസൻ്റെ ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ ചിത്രീകരണം പൂർത്തിയായി

ദക്ഷിണേന്ത്യയിലെ മുൻനിര നായികയായിരുന്ന അംബിക ഈ ചിത്രത്തിൽ അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ധ്യാൻ ശ്രീനിവാസൻ ആദ്യമായി പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘സത്യം മാത്രമേ ബോധിപ്പിക്കൂ’. സ്മൃതി ഫിലിംസിൻ്റെ ബാനറിൽ സാഗർ ഹരി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി.

കുമ്പാരീസ് എന്ന ചിത്രത്തിനു ശേഷം സാഗർ ഹരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ ധ്യാൻ ഇതുവരെ കൈകാര്യം ചെയ്തു പോന്ന കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ദക്ഷിണേന്ത്യയിലെ മുൻനിര നായികയായിരുന്ന അംബിക ഈ ചിത്രത്തിൽ അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡോ.റോണി, സുധീഷ്, ജോണി ആൻ്റണി, ശീജിത്ത് രവി, ശ്രീവിദ്യ എന്നിവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാജിക്ക് ഫ്രെയം റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button