Latest NewsNewsIndia

ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് നേട്ടം; കോവിഡ് വ്യാപനത്തിനിടയിലും നിർണായക നേട്ടം കരസ്ഥമാക്കി ഇന്ത്യ

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനിടയിലും നിർണായക നേട്ടം കരസ്ഥമാക്കി ഇന്ത്യ. ഏപ്രിൽ മാസത്തിൽ രാജ്യത്ത് പിരിച്ചെടുത്ത ചരക്കു സേവന നികുതി(ജിഎസ്ടി) സർവ്വകാല റെക്കോർഡിൽ ഇടം നേടി. 1,41,384 കോടി രൂപയാണ് ജി.എസ്.ടി ഇനത്തിൽ ലഭിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിൽ മാസത്തെ ജിഎസ്ടി വരുമാനം 14 ശതമാനം കൂടുതലാണ്.

Read Also: ഡൽഹിയുടെ ഓക്‌സിജൻ വിഹിതം വർധിപ്പിക്കും; തീരുമാനവുമായി കേന്ദ്രം

27,837 കോടി രൂപ എസ്.ജി.എസ്.ടിയും 35,621 കോടി ഐജിഎസ്ടിയുമാണ്. 29,599 കോടി രൂപ ഇറക്കുമതി നികുതി/സെസ് ഇനത്തിലുള്ളതാണ്. 9,445 കോടി കയറ്റുമതി ഇനത്തിലും ലഭിച്ചതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏഴു മാസമായി രാജ്യത്തെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിയ്ക്ക് മുകളിലാണ്. ഏപ്രിൽ മാസം ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ മാസത്തെ സമാന സ്രോതസുകളിൽ നിന്നുള്ള വരുമാനത്തേക്കാൾ 21 ശതമാനം കൂടുതലാണെന്നും ധനകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Read Also: വൈറൽ കാലത്ത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മഞ്ഞൾ

ലോകത്ത് പല രാജ്യങ്ങളും കോവിഡ് വൈറസ് വ്യാപനത്തിന്റെ പിടിയിലകപ്പെട്ട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്നാൽ ഇന്ത്യയ്ക്ക് സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും വളരെ വേഗം പൂർവ്വസ്ഥിതിയിലെത്താൻ സാധിച്ചുവെന്നും ധനമന്ത്രാലായം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button