COVID 19KeralaCinemaNattuvarthaLatest NewsNewsBollywoodEntertainment

‘എത്രയെന്നു പറയുന്നില്ല. എത്രയാണെങ്കിലും നിങ്ങള്‍ക്കു കഴിയുന്ന സംഭാവനകളാണു വേണ്ടത്’; വീണ്ടും അഭ്യർഥിച്ച് പ്രിയങ്ക ചോപ്ര

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സഹായം അഭ്യർഥിച്ച് പ്രിയങ്ക ചോപ്ര. പറ്റുന്നത് പോലെ എല്ലാവരും സഹായിക്കൂവെന്ന് സമൂഹ മാധ്യമങ്ങളിൽ തന്നെ പിന്തുടരുന്നവരോട് പ്രിയങ്ക അഭ്യർഥിച്ചു. നേരത്തെ വാക്സീൻ കുറേയധികം കൂടി നൽകി സഹായിക്കണമെന്ന് അമേരിക്കയോടും പ്രിയങ്ക അഭ്യർഥിച്ചത് വാർത്തയായിരുന്നു.

പ്രിയങ്കയുടെ വാക്കുകൾ

‘ഇത്രവേഗത്തിൽ ഇത്രയധികം പേരെ വൈറസ് കൊന്നൊടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആവശ്യത്തിനു കിടക്കകളില്ല. ഐസിയു മുറികളില്ല. ആംബുലന്‍സുകള്‍ പോലുമില്ല. ഓക്സിജൻ കിട്ടാതെ ആളുകൾ മരിക്കുകയാണ്. ശ്മശാനങ്ങളിൽ ഊഴം കാത്ത് കിടക്കുന്ന മൃതദേഹങ്ങളുടെ നിര ഹൃദയം തകർക്കുന്നതാണ്.

എന്റെ രാജ്യമായ ഇന്ത്യയാണ് ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതലായി കഷ്ടപ്പെടുന്നത്. എല്ലാവരും ഇപ്പോഴാണു സഹായിക്കേണ്ടത്. പ്രതിദിന മരണ സംഖ്യ ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. ഇത്രവേഗത്തില്‍ ഇത്രയധികം പേരെ വൈറസ് കൊന്നൊടുക്കുമെന്ന് ആരും ചിന്തിച്ചിരുന്നില്ലല്ലോ.

ഗിവ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയോടൊപ്പം ചേര്‍ന്നു ഞാനും പ്രവര്‍ത്തിക്കുന്നു. എത്രയും വേഗം കഴിയുന്നത്ര സഹായം എത്തിക്കാനാണ് പദ്ധതി. എത്രയെന്നു പറയുന്നില്ല. എത്രയാണെങ്കിലും നിങ്ങള്‍ക്കു കഴിയുന്ന സംഭാവനകളാണു വേണ്ടത്.എന്നെ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിനു പേരുണ്ടെന്ന് എനിക്കറിയാം. നിങ്ങള്‍ ചെറിയ തുകകള്‍ വച്ചു നല്‍കിയാന്‍ പോലും അതൊരു വലിയ തുകയായി മാറുമെന്നും’ പ്രിയങ്ക വ്യക്തമാക്ക’

shortlink

Related Articles

Post Your Comments

Related Articles


Back to top button