Latest NewsNewsInternational

ലോകത്തെ നടുക്കി ഇസ്രയേലില്‍ നിന്നും ദുരന്ത വാര്‍ത്ത

 

ജെറുസലം : ഇസ്രയേലില്‍ യഹൂദരുടെ ആഘോഷമായ ലാഗ് ബ ഒമര്‍ എന്ന ഉത്സവത്തില്‍ തിക്കിലും തിരക്കിലും പെട്ട് 45 പേര്‍ കൊല്ലപ്പെട്ടു. 150 ലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. ഇസ്രയേലില്‍ കൊയ്ത്ത് കഴിഞ്ഞ ഉടന്‍ തുടങ്ങുന്ന സെഫ്രിയാത് ഹ ഒമര്‍ അഥവാ കൗണ്ടിങ് ഓഫ് ഓമര്‍ എന്ന ഉത്സവത്തിന്റെ മുപ്പത്തിമൂന്നാം ദിവസമാണ് ലാഗ് ബ ഒമര്‍ ആഘോഷം.

49 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന കൗണ്ടിങ് ഓഫ് ഒമന്‍ ഉത്സവത്തിന്റെ 33 -ാം ദിവസമാണ് ലാഗ് ബി ഒമര്‍ ആഘോഷിക്കുന്നത്. ഒമറിലെ മുപ്പത്തിമൂന്നാം വരി പാരായണം ചെയ്യുന്ന ദിവസം ഇസ്രയേലിന്റെ ഒരു ദുരന്തദിനമായി മാറുകയായിരുന്നു. വടക്കന്‍ ഇസ്രയേലിലെ മൗണ്ട് മെറോണില്‍ വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. ഒരു കോണിപ്പടിയില്‍ കാല്‍ തെറ്റി വീണവരുടെ മുകളിലൂടെ ജനക്കൂട്ടം കൂട്ടമായി വീണതാണ് അപകടം സംഭവിച്ചത്.

അപകട സ്ഥലത്തുനിന്നു പുറത്തുകടക്കുന്നത് ബാരിക്കേഡുകള്‍ ഉപയോഗിച്ച് പൊലീസ് തടഞ്ഞതാണ് അപകടത്തിന്റെ ഗൗരവം കൂടാന്‍ കാരണമായതെന്ന് ദൃക്‌സാക്ഷികല്‍ പറഞ്ഞു. ഏറ്റവും ആദ്യം വീണവരുടെ മുകളിലേക്ക് മറ്റുള്ളവര്‍ വന്നു വീഴുകയായിരുന്നു. ചെറിയ കുട്ടികളുടെ മുകളില്‍ വരെ രണ്ടും മൂന്നും പേരാണ് വീണത്. ശ്വാസം മുട്ടിയാണ് ഇവരില്‍ പലരും മരിച്ചിരിക്കുന്നത്.

ഈ വര്‍ഷം ഏകദേശം 1 ലക്ഷത്തോളം പേരാണ് ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ ഇത് കുറവാണെങ്കിലും, കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന ഘട്ടത്തില്‍ ഇത്രയും പേരെ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button