Latest NewsIndia

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ, നേമത്ത് കെ.മുരളീധരൻ മൂന്നാമത്: എക്സിറ്റ് പോൾ പറയുന്നത്

യുഡിഎഫ് വോട്ട് 15 ശതമാനത്തോളം വര്‍ധിക്കും എന്നും സർവേ പറയുന്നു.

തിരുവനന്തപുരം : കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ ചരിത്രം കുറിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലം. 2.80% കൂടുതല്‍ വോട്ടോടെ കടകംപള്ളി സുരേന്ദ്രനെ അട്ടിമറിക്കുമെന്നാണ് പ്രവചനം. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കാര്യമായ നേട്ടമുണ്ടാക്കാനാവില്ലെന്നാണ് സര്‍വേ പറയുന്നത്. 2.80% മാർജിനിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശോഭ അട്ടിമറിക്കുമെന്നാണ് പ്രവചനം. സിറ്റിങ് എംഎൽഎയായ കടകംപള്ളി 2016ൽ 5.48% (7347 വോട്ട്) മാർജിനിലാണ് ഇപ്പോഴത്തെ കേന്ദ്രമന്ത്രി വി.മുരളീധരനെ തോൽപ്പിച്ചത്.

യുഡിഎഫിലെ ഡോ. എസ്.എസ്.ലാലിന് കഴിഞ്ഞതവണ മൂന്നാംസ്ഥാനത്തെത്തിയ എം.എ.വാഹിദിന്റെ പ്രകടനം പോലും ആവര്‍ത്തിക്കാനായില്ലെന്ന് സര്‍വേ പറയുന്നു. എന്നാൽ ബിജെപി വിജയപ്രതീക്ഷ കാത്തു സൂക്ഷിക്കുന്ന നേമത്തെ കുറിച്ച് മനോരമ സർവേ പറയുന്നത് ബിജെപിയുടെ പരാജയം ആണ്. എന്നാൽ ഇത് എത്രത്തോളം ശരിയായ സർവേ ആണെന്ന് വ്യക്തമല്ല.

കഴിഞ്ഞ തവണ ഒ.രാജഗോപാലിനോട് 8671 വോട്ടിന് (6.07%) പരാജയപ്പെട്ട വി.ശിവൻകുട്ടി ഇത്തവണ മണ്ഡലം 7.60 % മാർജിനിൽ പിടിക്കുമെന്നാണ് പ്രവചനം. ബിജെപിക്ക് 15 ശതമാനത്തോളം വോട്ട് നഷ്ടപ്പെടുമെന്ന് എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു. മുതിർന്ന നേതാവ് കെ.മുരളീധരൻ രംഗത്തിറങ്ങിയത് കോൺഗ്രസിനും യുഡിഎഫിനും ആവേശം പകർന്നെങ്കിലും മണ്ഡലത്തിലെ സംഘടനാദൗർബല്യം വിനയായി. യുഡിഎഫ് വോട്ട് 15 ശതമാനത്തോളം വര്‍ധിക്കും എന്നും സർവേ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button