COVID 19KeralaLatest NewsNews

എന്നെ പരാജയപ്പെടുത്താന്‍ ദൈവം തമ്പുരാൻ വിചാരിക്കണം, കേരളം ആര് ഭരിക്കണമെന്ന് ഞാനും ബിജെപിയും തീരുമാനിക്കും: പി സി ജോർജ്

സംസ്ഥാനത്ത് തൂക്കുസഭ വരുമെന്നും അദ്ദേ​ഹം പറഞ്ഞു.

കോട്ടയം: കേരളം ആര് ഭരിക്കണമെന്നും താനും ബിജെപിയും ചേർന്ന് തീരുമാനിക്കുമെന്ന് കേരള ജനപക്ഷം നേതാവും പൂഞ്ഞാര്‍ മണ്ഡലം സ്ഥാനാര്‍ഥി പി.സി ജോര്‍ജ്. പൂഞ്ഞാറില്‍ താന്‍ അമ്പതിനായിരം വോട്ട് നേടി ജയിക്കുമെന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പി സി വ്യക്തമാക്കി. സംസ്ഥാനത്ത് തൂക്കുസഭ വരുമെന്നും അദ്ദേ​ഹം പറഞ്ഞു.

Also Read:ഓസ്കാർ മിൻഗുവേസ ബാഴ്‌സലോണയിൽ പുതിയ കരാർ

‘പൂഞ്ഞാറിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കില്ല. നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. പതിനായിരം മുതല്‍ അന്‍പതിനായിരം വരെ ഭൂരിപക്ഷം നേടും. ആരെല്ലാം എന്ത് നുണപ്രചരണം നടത്തിയാലും എന്ത് ഗുണ്ടായിസം നടത്തിയാലും പൂഞ്ഞാറിലെ ജനങ്ങള്‍ എന്‍റെ കൂടെ കാണും. എന്നെ പരാജയപ്പെടുത്താന്‍ ദൈവം തമ്പുരാൻ വിചാരിക്കണം. അദ്ദേഹത്തിനല്ലാതെ മറ്റാർക്കും അതിനു സാധിക്കില്ല. ഭരണത്തുടര്‍ച്ചയുണ്ടാകില്ല. യു.ഡി.എഫിന് 68 സീറ്റും എല്‍.ഡി.എഫിന് 70 സീറ്റുമാണ് ലഭിക്കുക. ബി.ജെ.പിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിക്കുക. കെ.സുരേന്ദന്‍ വിജയിക്കുമെന്ന് നൂറ് ശതമാനം വിശ്വസിച്ചിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ കേള്‍ക്കുന്നത് നേമത്ത് മാത്രമേ ബി.ജെ.പി വിജയിക്കൂവെന്നാണെന്നും’ പി.സി ജോര്‍ജ് പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോൾ ഫലത്തിൽ ഇടതുപക്ഷം തുടർഭരണം നേടുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button