KeralaLatest NewsNews

കേരളത്തില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ കുറച്ച് കൂടി വൈകും: മുഖ്യമന്ത്രി

ഇക്കാര്യം മനസിലാക്കി വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി

കണ്ണൂര്‍: കേരളത്തില്‍ 18 വയസിന് മുകളില്‍ പ്രായമായവര്‍ക്കുള്ള വാക്‌സിന്‍ വിതരണം കുറച്ച് ദിവസം കൂടി വൈകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്നും വാക്‌സിന്‍ വാങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതുകൊണ്ട് 18 വയസിന് മുകളില്‍ ഉള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നാളെ മുതല്‍ നല്‍കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

Also Read: കൊറോണ രോഗികള്‍ക്കായി പുതിയ ആശുപത്രി ആരംഭിച്ച് പ്രമുഖ ക്ഷേത്രം, സൗജന്യമായി ഓക്‌സിജന്‍-ആംബുലന്‍സ് സേവനങ്ങള്‍

ഇന്ത്യയില്‍ 18 വയസിന്മുകളിലുള്ളവരെ വാക്‌സിനേറ്റ് ചെയ്യണമെങ്കില്‍ 93 കോടിയില്‍ അധികം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 45 വയസിന്മുകളിലുള്ളത്30 കോടി ആളുകളാണ്. അതില്‍ 12.95 കോടി ആളുകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ വാക്‌സിന്‍ ലഭ്യമാക്കിയിട്ടുള്ളത്. കേരളത്തില്‍ മെയ് 30നുള്ളില്‍ 45 വയസിന് മുകളിലുള്ള ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിനാവശ്യമായ വാക്‌സിന്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടാമത്തെ ഡോസ് കൂടെ കണക്കിലെടുത്താല്‍ കേരളത്തില്‍ 74 ലക്ഷത്തില്‍ പരം ഡോസുകള്‍ വിതരണം ചെയ്തു കഴിഞ്ഞെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ ഇത് മെയ് 30നുള്ളില്‍ തീര്‍ക്കാന്‍ ലക്ഷ്യമിട്ടതിന്റെ 50 ശതമാനം പോലുമായിട്ടില്ല. അതിനാല്‍ കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉടനടി ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button