Latest NewsNewsIndia

പുതിയ നിയന്ത്രണങ്ങള്‍ കോവിഡ് കേസുകള്‍ കുറയ്ക്കാന്‍ സഹായിച്ചു, ലോക്ക് ഡൗൺ വേണ്ടെന്ന് ഉദ്ധവ് താക്കറെ

മുംബൈ : പുതിയ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയ്ക്കാന്‍ സഹായിച്ചെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ സംസ്ഥാനത്തെ സജീവ് കോവിഡ് കേസുകളുടെ എണ്ണം 9-10 ലക്ഷത്തില്‍ എത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് നിയന്ത്രണത്തിന് സമ്പൂര്‍ണ ലോക്ഡൗണ്‍ ആവശ്യമായി വന്നേക്കാം. എന്നാല്‍ മഹാരാഷ്ട്ര ആ ഘട്ടത്തിലേക്കെത്തുമെന്ന് കരുതുന്നില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അതേസമയം, വാക്‌സിന്‍ ലഭ്യത അനുസരിച്ച് ശനിയാഴ്ച മുതല്‍ 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ആരംഭിക്കുമെന്നും ഉദ്ധവ് താക്കറെ അറിയിച്ചു.

Read Also :  കോവിഡിനെതിരെയുള്ള പോരാട്ടത്തിന് ഇന്ത്യയ്ക്ക് പിന്തുണ; പ്രധാനമന്ത്രിയ്ക്ക് കത്തെഴുത്തി ചൈനീസ് പ്രസിഡന്റ്

18.-45 വയസ് വരെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനായി 12 കോടി ഡോസ് വാക്‌സിന്‍ വാങ്ങുമെന്നും വെള്ളിയാഴ്ച മൂന്ന് ലക്ഷം വാക്‌സിന്‍ സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button