KeralaLatest NewsNews

അയ്യപ്പന്റെ ചിത്രം പ്രൊഫൈലാക്കിയ ചാണ്ടി ഉമ്മനെ പരിഹസിച്ച് ബെന്യാമിന്‍

പ്രതീക്ഷ കൈവിടുമ്പോള്‍ ഇതൊക്കെ കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ

തിരുവനന്തപുരം : ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം അയ്യപ്പന്റേതാക്കിയ ചാണ്ടി ഉമ്മന് ഇപ്പോള്‍ ട്രോള്‍ ചാകരയാണ്. ചാണ്ടി ഉമ്മനെതിരെ പരിഹാസവുമായി എഴുത്തുകാരന്‍ ബെന്യാമിനും രംഗത്ത് എത്തി. സര്‍വ പ്രതീക്ഷയും കൈവിടുമ്പോള്‍ മനുഷ്യന്‍ ദൈവത്തില്‍ ആശ്രയിക്കുന്നത് സ്വാഭാവികമാണെന്നും അയ്യപ്പാ ഈ ആ ആത്മാവിന് കൂട്ടായിരിക്കണേ എന്നുമാണ് ചാണ്ടി ഉമ്മന്റെ പ്രൊഫൈല്‍ ചിത്രം പങ്കുവച്ച് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Read Also : തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ അയ്യപ്പനെ പ്രൊഫൈല്‍ ചിത്രമാക്കി ചാണ്ടി ഉമ്മന്‍; ട്രോളുമായി സോഷ്യൽ മീഡിയ

വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ചാണ്ടി ഉമ്മന്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ശബരിമല വിഷയം ആദ്യം ഉന്നയിച്ചത് ഉമ്മന്‍ ചാണ്ടിയായിരുന്നു. ചാണ്ടി ഉമ്മന്റെ കവര്‍ ചിത്രം ശബരിമലയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button