Latest NewsKeralaNews

സംഘര്‍ഷ സാധ്യത; മാഹിയില്‍ നിരോധനാജ്ഞ

മെയ് 4 അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്

കണ്ണൂര്‍: മാഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി. ചൊക്ലി, കൊളവല്ലൂര്‍, ന്യൂമാഹി, പാനൂര്‍ എന്നീ പോലീസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.

Also Read: കണ്ടെയ്ന്‍മെന്റ് സോണിന് അകത്തേക്കും പുറത്തേക്കും ഓരോ വഴികള്‍ മാത്രം; കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍

മെയ് നാല് അര്‍ധരാത്രി വരെയാണ് ക്രിമിനല്‍ നടപടിച്ചട്ടം 144 പ്രകാരം ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മേഖലയില്‍ ജാഥകളും ജനങ്ങള്‍ കൂട്ടംകൂടുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. തോക്ക്, മറ്റ് ആയുധങ്ങള്‍, അക്രമങ്ങള്‍ക്ക് ഉപയോഗിക്കുന്ന മറ്റ് വസ്തുക്കള്‍ തുടങ്ങിയവ സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും വിലക്കിയിട്ടുണ്ട്. നിയമങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്.

പൊതുസ്ഥലങ്ങളില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയോ കോലം കത്തിക്കുകയോ ചെയ്യാന്‍ പാടില്ല. മൂന്നില്‍ കൂടുതല്‍ ആളുകള്‍ നിയമപരമായ കാര്യങ്ങള്‍ക്ക് അല്ലാതെ കൂട്ടംചേരുന്നത് നിരോധിച്ചിട്ടുണ്ട്. 144 പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ പ്രകടനങ്ങള്‍ നടത്തുന്നതിനും മൈക്ക് ഉപയോഗിക്കുന്നതിനും അനുവാദമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് സമാധാനം നിലനിര്‍ത്താനും കോവിഡ് വ്യാപനം തടയാനുമാണ് സിറ്റി പോലീസ് കമ്മീഷണറുടെ ആവശ്യ പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button