Latest NewsNewsInternational

കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാൻ ആരോഗ്യ രംഗത്ത് സൈന്യത്തെ ഉപയോഗിക്കണം; മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടൺ: ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ നിയന്ത്രിക്കാൻ സൈനിക സംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിക്കണമെന്ന നിർദ്ദേശവുമായി അമേരിക്ക. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നിർദ്ദേശം. ജോ ബൈഡന്റെ ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: ഇന്ത്യയ്ക്ക് സഹായഹസ്തവുമായി അമേരിക്ക; ഓക്‌സിജൻ സിലണ്ടറുകളും മാസ്‌കുകളുമായി മൂന്നാം വിമാനം എത്തി

രോഗം മൂർച്ഛിക്കുന്നവരുടെ എണ്ണം വർധിക്കുകയും ആശുപത്രി സംവിധാനങ്ങൾ അപര്യാപ്തമാകുകയും ചെയ്യും. ഇത്തരം സാഹചര്യത്തിൽ ആരോഗ്യരംഗം സൈന്യം കൈകാര്യം ചെയ്യണം. ദീർഘ നേരം ജോലിചെയ്യാനും വേഗത്തിൽ അവശ്യസാധനങ്ങളെത്തിക്കാനും സൈനികർക്ക് പ്രത്യേക കഴിവുണ്ടെന്നും അത് ഉടൻ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊതു ജനങ്ങളെ നിയന്ത്രിക്കുന്നതിനോടൊപ്പം ആശുപത്രികളിലേക്കുള്ള അവശ്യവസ്തു സേവനത്തിന്റെ കാര്യത്തിലും പൊതു സംവിധാനത്തേക്കാൾ വേഗത്തിൽ സൈന്യത്തിന് സേവനം നൽകാനാകും. ആരോഗ്യ വകുപ്പിലെ നിലവിലുള്ള പ്രവർത്തകർ കഠിനമായ ജോലിചെയ്ത് ക്ഷീണിതരാകുമെന്നും അത്തരം സാഹചര്യത്തിൽ സൈന്യത്തിന്റെ ആരോഗ്യവിഭാഗം കാര്യങ്ങൾ ഏറ്റെടുക്കുക എന്നതാണ് ഫലപ്രദമായ പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കെ ടി ജലീലും മേഴ്സിക്കുട്ടിയമ്മയും പിന്നിൽ; ആഴക്കടലും ബന്ധുനിയമനവും തിരിച്ചടിയായി?

shortlink

Related Articles

Post Your Comments

Related Articles


Back to top button