Latest NewsNewsIndia

ഇന്ത്യയ്ക്ക് സഹായഹസ്തവുമായി അമേരിക്ക; ഓക്‌സിജൻ സിലണ്ടറുകളും മാസ്‌കുകളുമായി മൂന്നാം വിമാനം എത്തി

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് കൈത്താങ്ങായി അമേരിക്ക. കോവിഡ് പ്രതിരോധ ഉപകരണങ്ങളുമായി അമേരിക്കയിൽ നിന്നുള്ള മൂന്നാം വിമാനം ഇന്ത്യയിലെത്തി. ഇന്നലെ അർദ്ധരാത്രിയോടെയാണ് പ്രതിരോധ ഉപകരണങ്ങളുമായി അമേരിക്കൻ വിമാനം രാജ്യത്തെത്തിയത്.

Read Also: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ്; ഒരു മണ്ഡലത്തിൽ പോലും ലീഡ് നേടാനാകാതെ സിപിഎം- കോൺഗ്രസ് സഖ്യം

ആയിരം ഓക്‌സിജൻ സിലണ്ടറുകളും ഒന്നരക്കോടി എൻ 95 മാസ്‌കുകളും പത്തു ലക്ഷം പരിശോധനാ കിറ്റുകളുമാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ടു ദിവസത്തിനകം അമേരിക്കയിൽ നിന്നും രാജ്യത്തെത്തുന്ന മൂന്നാമത്തെ വിമാനമാണിത്. അതേസമയം രണ്ടു കോടി വാക്സിനുകൾ നിർമ്മിക്കാനുള്ള വസ്തുക്കൾ അമേരിക്കയിൽ നിന്നും ഇന്ത്യയിലെത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ജോ ബൈഡന്റെ നിർദ്ദേശപ്രകാരമാണ് മറ്റ് രാജ്യങ്ങളിലേയ്ക്ക് എത്തിക്കാനിരുന്ന വാക്സിനുകൾ ഇന്ത്യയ്ക്ക് നൽകുന്നത്.

Read Also: ജനങ്ങൾ ഇടതുപക്ഷത്തെ സ്വീകരിക്കും; എൽഡിഎഫ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടുമെന്ന് എ വിജയരാഘവൻ

ഓക്‌സിജൻ കോൺസെൻട്രേറ്റുകൾ, ഓക്‌സിജൻ ജനറേഷൻ യൂണിറ്റുകൾ, പിപിഇ-വാക്‌സിൻ നിർമാണത്തിനാവശ്യമായ വസ്തുക്കൾ, ദ്രുത പരിശോധന കിറ്റുകൾ തുടങ്ങിയവയാണ് ആദ്യ വിമാനത്തിൽ അമേരിക്ക രാജ്യത്തെത്തിച്ചത്. മാസ്‌കുകൾ, ഓക്സിജൻ ടാങ്കുകൾ, ഓക്സിജൻ സിലിണ്ടറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയാണ് രണ്ടാം വിമാനത്തിൽ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button