KeralaLatest NewsNews

ജനങ്ങൾ ഇടതുപക്ഷത്തെ സ്വീകരിക്കും; എൽഡിഎഫ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടുമെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാണെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. എൽഡിഎഫിന് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഇടതുപക്ഷത്തെ സ്വീകരിക്കും. കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടർഭരണമുണ്ടാകുമെന്ന് വിലയിരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: വെന്റിലേറ്റർ ലഭിച്ചില്ല ; എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കോവിഡ് രോഗി മരിച്ചു

എൽഡിഎഫിനെ അട്ടിമറിക്കാൻ പല ഹീനപ്രവർത്തനങ്ങളും നടന്നു. എന്നാൽ പാർട്ടി അതിനെയെല്ലാം അതിജീവിക്കും. സർക്കാർ നടക്കിയ പ്രവർത്തനങ്ങളുടെ മികവ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയമായി യുഡിഎഫ് ദുർബലപ്പെട്ടിട്ടുണ്ടെന്നും വിജയ സാധ്യത വിലയിരുത്തുന്നതിൽ ഇതൊരു പ്രധാന ഘടകമാകുമെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

Read Also: മോഹന്‍ലാലിനെയും ആന്റണിയെയും ട്രോളി പോസ്റ്റ് : മാപ്പ് അപേക്ഷയുമായി ബോബി ചെമ്മണ്ണൂര്‍ , വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button