Latest NewsNewsIndia

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ്; ഒരു മണ്ഡലത്തിൽ പോലും ലീഡ് നേടാനാകാതെ സിപിഎം- കോൺഗ്രസ് സഖ്യം

കൊൽക്കത്ത: പശ്ചിമബംഗാളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഒരു മണ്ഡലത്തിൽ പോലും ലീഡ് നേടാനാകാതെ സിപിഎം- കോൺഗ്രസ് സഖ്യം. വോട്ടെണ്ണൽ ആദ്യ ഘട്ടം ആരംഭിച്ചപ്പോൾ 79 സീറ്റിൽ തൃണമൂൽ കോൺഗ്രസാണ് ലീഡ് ചെയ്യുന്നത്. 62 മണ്ഡലങ്ങളിൽ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. പകുതിയോളം മണ്ഡലങ്ങളിലെ ആദ്യ ഫല സൂചനകൾ പുറത്തു വരുമ്പോൾ സിപിഎം- കോൺഗ്രസ് സഖ്യത്തിന് ഒരു സീറ്റിൽ പോലും ലീഡ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.

Read Also: ജനങ്ങൾ ഇടതുപക്ഷത്തെ സ്വീകരിക്കും; എൽഡിഎഫ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടുമെന്ന് എ വിജയരാഘവൻ

ബംഗാളിൽ എട്ടു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടന്നത്. 292 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് രണ്ട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റി വെച്ചിട്ടുണ്ട്. അക്രമ സാധ്യത കണക്കിലെടുത്ത് വോട്ടെണ്ണൽ ദിനത്തിൽ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.

Read Also: ആദ്യഫല സൂചനകളിൽ എൽഡിഎഫ്; കുമ്മനത്തിന് ശക്തമായ ലീഡ് നില, യു ഡി എഫിന് നെഞ്ചിടിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button