Latest NewsNewsIndia

ബംഗാളും കേരളവും തുടർഭരണത്തിലേക്കെന്ന് ആദ്യഫല സൂചനകൾ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേരളത്തിലും ബംഗാളിലും തുടർ ഭരണത്തിന് സാധ്യത. ആദ്യ ഫല സൂചനകൾ ലഭ്യമാകുമ്പോൾ ഇത്തരത്തിലുള്ള സൂചനയാണ് ലഭിക്കുന്നത്.

Read Also: ഉടമയുടെ മരണ ശേഷം വാഹനം നോമിനിയുടെ പേരിലേക്ക് മാറ്റാം; മോട്ടോർ വാഹന ചട്ടത്തിൽ ഭേദഗതി

പശ്ചിമ ബംഗാളിലാണ് ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്നത്. തൃണമൂൽ കോൺഗ്രസാണ് ഇവിടെ ലീഡ് ചെയ്യുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 206 മണ്ഡലങ്ങളിലാണ് തൃണമൂൽ കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 83 മണ്ഡലങ്ങളിൽ മുന്നിലാണ്. മൂന്നാമത്തെ സഖ്യകക്ഷിയായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇടത്-കോൺഗ്രസ് സഖ്യത്തിന് കനത്ത തിരിച്ചടി നേരിട്ടു. കേവലം മൂന്ന് സീറ്റിൽ മാത്രമാണ് സഖ്യം ലീഡ് ചെയ്യുന്നത്.

അതേസമയം, നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമതാ ബാനർജി പിന്നിലാണെന്നാണ് റിപ്പോർട്ട്. രണ്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 4,997 വോട്ടുകൾക്ക് സുവേന്ദു അധികാരി മുന്നിൽ നിൽക്കുകയാണ്. തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്ന നേതാവാണ് സുവേന്ദു അധികാരി. ബംഗാളിൽ എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. 292 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് രണ്ട് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.

Read Also: വടക്കാഞ്ചേരിയിൽ അനിൽ അക്കര പിന്നിൽ; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ലീഡ് വർധിക്കുന്നു

കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്നത് തന്നെയാണ് വിലയിരുത്തൽ. വേട്ടെണ്ണൽ ഫലങ്ങൾ പുറത്ത് വരുമ്പോൾ 90 സീറ്റുകളിൽ എൽഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്. എൻഡിഎ മൂന്ന് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.

Read Also: കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാൻ ആരോഗ്യ രംഗത്ത് സൈന്യത്തെ ഉപയോഗിക്കണം; മുന്നറിയിപ്പുമായി അമേരിക്ക

shortlink

Related Articles

Post Your Comments

Related Articles


Back to top button