Latest NewsNews

ബിജെപിയുടെ ശക്തമായ മുന്നേറ്റം; പുതുച്ചേരിയില്‍ നാരായണസാമി സര്‍ക്കാര്‍ തകര്‍ന്നടിഞ്ഞു

ബി ജെ പി സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നമശിവായം മണ്ണാടിപേട്ടില്‍ മുന്നിലാണ്

പുതുച്ചേരി: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പുതുച്ചേരി കാവി അണിഞ്ഞു. പുതുച്ചേരിയില്‍ ആകെ 30 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ വോട്ടെണ്ണിയ 12 മണ്ഡലങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ ബിജെപി സഖ്യം എട്ട് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ്-ഡി എം കെ സഖ്യം നാലിടത്ത് മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്.

read also:‘പിണറായി നയിച്ചു, ജനം കൂടെ നിന്നു’; കെ.കെ. ശൈലജ

എന്‍ ഡി എ സഖ്യത്തെ നയിക്കുന്ന രംഗസ്വാമി നേതൃത്വം നല്‍കുന്ന എ ഐ എന്‍ ആര്‍ സി അഞ്ച് സീറ്റുകളിലും ബി ജെ പി മൂന്ന് സീറ്റുകളിലും മുന്നിലാണ്. ബി ജെ പി സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നമശിവായം മണ്ണാടിപേട്ടില്‍ മുന്നിലാണ്. കാമരാജ് നഗറില്‍ ബിജെപിയുടെ എ ജോണ്‍കുമാര്‍ മുന്നിലാണ്. ജോണ്‍ കുമാറിന്റെ മകന്‍ റിച്ചാര്‍ഡ് ജോണ്‍കുമാര്‍ നെല്ലിതോപ്പില്‍ മുന്നിട്ട് നില്‍ക്കുന്നു. തട്ടാന്‍ചാവഡിയില്‍ എ ഐ എന്‍ ആര്‍ സി സ്ഥാപകനും നേതാവും മുന്‍മുഖ്യമന്ത്രിയുമായ എന്‍ രംഗസ്വാമി മുന്നിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button