KeralaLatest NewsNews

മാസ്‌ക് ധരിക്കാത്തതിന് ഇന്നും 15,000ത്തില്‍ അധികം ആളുകള്‍ക്കെതിരെ നടപടി; നിയന്ത്രണങ്ങള്‍ ലംഘിച്ച 1021 പേര്‍ അറസ്റ്റില്‍

ഇന്ന് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 1021 പേരാണ് അറസ്റ്റിലായത്

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോള്‍ നിയന്ത്രണങ്ങളുടെ ലംഘനവും തുടരുന്നു. സംസ്ഥാനത്തൊട്ടാകെ ഇന്ന് 3714 പേര്‍ക്കെതിരെയാണ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 16,144 പേര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്.

Also Read: ‘ഭരണത്തുടര്‍ച്ചയിലേക്ക് കാല്‍വയ്ക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എന്റെ ആശംസകള്‍’; മോഹന്‍ലാല്‍

സംസ്ഥാനത്ത് ഇന്ന് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 1021 പേരാണ് അറസ്റ്റിലായത്. 482 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റൈന്‍ ലംഘിച്ചതിന് 28 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 1059, 13, 3
തിരുവനന്തപുരം റൂറല്‍ 88, 53, 348
കൊല്ലം സിറ്റി 1250, 226, 12
കൊല്ലം റൂറല്‍ 332, 40, 0
പത്തനംതിട്ട 77, 76, 6
ആലപ്പുഴ 17, 13, 0
കോട്ടയം 124, 121, 34
ഇടുക്കി 145, 38, 2
എറണാകുളം സിറ്റി 101, 64, 2
എറണാകുളം റൂറല്‍ 226, 70, 4
തൃശൂര്‍ സിറ്റി 99, 92, 28
തൃശൂര്‍ റൂറല്‍ 7, 5, 2
പാലക്കാട് 28, 46, 12
മലപ്പുറം 4, 1, 0
കോഴിക്കോട് സിറ്റി 29, 37, 23
കോഴിക്കോട് റൂറല്‍ 56, 67, 3
വയനാട് 13, 0, 3
കണ്ണൂര്‍ സിറ്റി 39, 39, 0
കണ്ണൂര്‍ റൂറല്‍ 11, 11, 0
കാസര്‍ഗോഡ് 9, 9, 0

shortlink

Related Articles

Post Your Comments

Related Articles


Back to top button