KeralaLatest NewsNews

മലപ്പുറത്ത് എൽഡിഎഫ് നടത്തിയത് അതിഗംഭീര മുന്നേറ്റം; വിജയം സമ്മാനിച്ച എല്ലാവർക്കും അഭിനന്ദനം അറിയിച്ച് കെ ടി ജലീൽ

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂരിൽ നിന്നും വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി കെ ടി ജലീൽ. എൽഡിഎഫിന് വിജയം സമ്മാനിച്ച എല്ലാവരെയും അഭിനന്ദിക്കുകയാണെന്ന് ജലീൽ വ്യക്തമാക്കി. മലപ്പുറം ജില്ലയിൽ എൽഡിഎഫ് നടത്തിയത് അതിഗംഭീര മുന്നേറ്റമാണെന്നും ജലീൽ പറഞ്ഞു.

Read Also: ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; ലൈഫ് മിഷൻ ആരോപണങ്ങളിൽ നിന്നും പിന്നോട്ട് പോകില്ലെന്ന് അനിൽ അക്കര

മലപ്പുറം ജില്ലയിൽ സീറ്റുകൾ നിലനിർത്തിയതിനൊപ്പം മറ്റ് മണ്ഡലങ്ങളിൽ വലിയ മുന്നേറ്റം നടത്താനും സാധിച്ചു. മുസ്ലീംലീഗിന്റെ പൊന്നാപുരം കോട്ടകളിൽ വരെ അവരുടെ ലീഡ് വളരെ താഴ്ത്തിക്കൊണ്ടുവരാൻ എൽഡിഎഫിന് കഴിഞ്ഞു. മുസ്ലീംലീഗ് ആവരുടെ ആവനാഴിയിലെ അവസാനത്തെ അസ്ത്രവും തന്നെ തോൽപ്പിക്കാനായി ഉപയോഗിച്ചുവെന്നും എന്നിട്ടും ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച തന്നെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിനെ 2564 വോട്ടുകൾക്ക് തോൽപ്പിച്ചാണ് കെ ടി ജലീൽ വിജയിച്ചത്.

Read Also: തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ വിജയം സമ്മാനിച്ചതിന് മട്ടന്നൂരിന് നന്ദി അറിയിച്ച് കെ കെ ശൈലജ

shortlink

Related Articles

Post Your Comments

Related Articles


Back to top button