COVID 19Latest NewsUAENewsGulf

യു എ ഇയിൽ ഇന്ന് 1847 പേർക്ക് കൂടി കോവിഡ്

അബു ദാബി: യു എ ഇയിൽ ഇന്ന് 1847 പേർക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരമാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ ആകെ മരണസംഖ്യ 1593 ആയി ഉയർന്നു. 1791 പേർ രോഗമുക്തി നേടിയാതായി കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് 17,951 സജീവ കേസുകൾ നിലവിൽ ഉണ്ട്.10.6 മില്യൺ ഡോസ് കോവിഡ് വാക്‌സിൻ ഇതുവരെ വിതരണം ചെയ്തു.2,05,625 ടെസ്റ്റുകളിൽ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button