KeralaLatest NewsNews

ജോസ് കെ മാണിയുടെ ലഡു വെറുതെ ആകുമോ? വമ്പൻ തേരോട്ടം നടത്തി മാണി സി കാപ്പൻ, കാപ്പൻ പാലാ നിലനിർത്തുമോ?

പാലാ: പാലായിൽ യു ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പന് ആധിപത്യം. വോട്ടെണ്ണി തുടങ്ങിയപ്പോൾ എൽ ഡി എഫ് സ്ഥാനാർഥി ജോസ് കെ മാണി ആയിരുന്നു മുന്നിൽ. എന്നാൽ, പിന്നീട് മാണി സി കാപ്പൻ മുന്നിലേക്ക് കയറിയ ശേഷം പിന്നീടൊരിക്കലും പുറകിലേക്ക് പോയിട്ടില്ല. കാപ്പൻ പാലാ നിലനിർത്തുമെന്നാണ് ഇത് നൽകുന്ന സൂചന. 1000 ത്തിലേക്ക് കടക്കുകയാണ് കാപ്പന്റെ ലീഡ്. പാലായുടെ മനസ് കാപ്പന്റെ കൈയ്യിൽ ഭദ്രമാണ് എന്നാണു സൂചന. വിജയ പ്രതീക്ഷ ഉണ്ടാകുമെന്ന് പറഞ്ഞ ജോസ് കെ മാണി ഇന്ന് രാവിലെ 1000 ലഡു വാങ്ങിവെച്ചത് വാർത്തയായിരുന്നു. ഈ ലഡു വെറുതെ ആകുമോയെന്ന സംശയത്തിലാണ് മുന്നണി.

അതേസമയം, സംസ്ഥാനത്ത് ഇടതുപക്ഷം മുന്നേറുന്നു. 91 സീറ്റുകളിൽ ലീഡ് ഉറപ്പിച്ച് മുന്നേറുകയാണ് എൽ ഡി എഫ്. ശക്തമായ ആധിപത്യം തന്നെയാണ് തുടക്കം മുതൽ ഇടതുപക്ഷം കാഴ്ച വെയ്ക്കുന്നത്. ഇതിനിടയിൽ തുടർഭരണം ഉണ്ടാകുമെന്ന സൂചനയാണ് വരുന്നത്. ഇടതിന് എല്ലാ പിന്തുണയും നൽകി നടൻ ബിനീഷ് ബാസ്റ്റിൻ. സി പി എമ്മിന്റെ കൊടിയും പിടിച്ച് തെരഞ്ഞ്ഞെടുപ്പ് ഫലം കാണുന്ന ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

Also Read:കടകംപള്ളി സുരേന്ദ്രന് 4000 വോട്ടിന്റെ ലീഡ്

ചില ഇടങ്ങളിൽ എൽ ഡി എഫിന് തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്. തവനൂരി മുൻ മന്ത്രി കെ ടി ജലീൽ പിന്നിൽ. യു ഡി എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ 1352 വോട്ടിനു ഇവിടെ മുന്നേറുകയാണ്. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ഫിറോസ് തന്നെയാണിവിടെ മുന്നിൽ. ഒരു സമയത്ത് പോലും ജലീലിന് ഇവിടെ ആധിപത്യം ഉറപ്പിക്കാൻ കഴിഞ്ഞില്ല. കൊല്ലം ജില്ലയിലെ കുണ്ടറയിലും സമാന അവസ്ഥയാണുള്ളത്. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെ യു ഡി എഫിന്റെ പി സി വിഷ്ണുനാഥ് പിന്നിലാക്കി ലീഡ് ചെയ്യുന്നു. 88 വോട്ടിന്റെ ലീഡ് ആണ് ഇവിടെ വിഷ്ണുനാഥിനുള്ളത്.

ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും. അന്തിമഫലപ്രഖ്യാപനം വൈകുമെങ്കിലും വിജയി ആരെന്ന് അനൗദ്യോഗികമായി വൈകുന്നേരത്തോടെ അറിയാനാകും. വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ രണ്ടുപ്രാവശ്യം പരിശോധിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ സംവിധാനത്തില്‍ ചേര്‍ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button