Latest NewsNewsIndia

നിയമസഭാ തെരഞ്ഞെടുപ്പ്; പോണ്ടിച്ചേരിയിലും തമിഴ്‌നാട്ടിലും പുതുഭരണം

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പുതുച്ചേരിയിലും തമിഴ്‌നാട്ടിലും ഭരണമാറ്റത്തിന് സാധ്യത. പുതുച്ചേരിയിൽ കോൺഗ്രസിന് ഭരണം നഷ്ടമാകുന്ന നിലയിലാണ് കാര്യങ്ങൾ. ആദ്യ ഫല സൂചനകൾ പുറത്തു വരുമ്പോൾ ഇത്തരത്തിലുള്ള സൂചനകളാണ് ലഭ്യമാകുന്നത്.

പുതുച്ചേരിയിൽ 2016 ൽ 30 ൽ 15 സീറ്റ് നേടി ഭരണത്തിലേറിയ കോൺഗ്രസിന് ഇത്തവണ ഓൾ ഇന്ത്യ എൻ ആർ കോൺഗ്രസിന് മുന്നിൽ മുട്ട് മടക്കേണ്ടിവരുമെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമാകുന്ന വിവരം. എഐഎൻആർസി – ബിജെപി സഖ്യം 9 സീറ്റിൽ മുന്നിട്ട് നിൽക്കുമ്പോൾ കോൺഗ്രസ് സഖ്യം രണ്ട് സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ബിജെപി 3 സീറ്റുകളിലും ഡിഎംകെ 3 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു.

Read Also: ‘ഇടതുപക്ഷമാണ് ശരി’; സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില്‍ ഇടമില്ലെന്ന് വി എസ്

എഐഎഡിഎംകെക്ക് ഒരു സീറ്റാണുള്ളത്. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ലീഡ് നിലനിർത്തിയാണ് എഐഎൻആർസി മുന്നോട്ട്‌പോയിക്കൊണ്ടിരുന്നത്. 2016 ൽ ഐഎൻസി 15 സീറ്റാണ് നേടിയിരുന്നത്. എഐഎൻആർസിക്ക് 8 സീറ്റും ലഭിച്ചിരുന്നു. എഐഎഡിഎംകെ 4, ഡിഎംകെ 2 എന്നിങ്ങനെയായിരുന്നു അന്നത്തെ സീറ്റ് നില.

തമിഴ്‌നാട്ടിൽ കഴിഞ്ഞ വർഷം 218 സീറ്റുകളിൽ 136 സീറ്റും വിജയിച്ച് ഭരണത്തിലേറിയ ഓൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ)ത്തിന് ഇത്തവണ പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് ആദ്യ ഫല സൂചനകൾ തരുന്ന വിവരം. 2016 ൽ വെറും 89 സീറ്റിൽ ഒതുങ്ങിയിരുന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ 142 സീറ്റിലാണ് ഇത്തവണ മുന്നിട്ട് നിൽക്കുന്നത്. എക്‌സിറ്റ് പോളുകളും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ വിജയമാണ് സൂചിപ്പിച്ചിരുന്നത്. അണ്ണാഡിഎംകെ ശക്തി കേന്ദ്രങ്ങളിൽ പോലും ഡിഎംകെ മുന്നേറ്റം തുടരുകയാണ്.

Read Also: നമുക്ക് ഒന്നിച്ചു മുന്നേറാം, മൊട്ടയടിക്കരുതെന്ന് അഗസ്തിയോട് എം എം മണി ; പരാജയം വ്യക്തിപരമല്ല

ബിജെപി അധ്യക്ഷൻ എൽ മുരുകൻ ഒഴികെ മറ്റ് എൻഡിഎ സ്ഥാനാർത്ഥികൾ എല്ലാം പിന്നിലാണ്. ഒ പനീർസെൽവം ബോഡിനായ്ക്കന്നൂരിൽ പിന്നിലാണെന്ന് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നു. കോയമ്പത്തൂർ സൗത്തിൽ മക്കൾ നീതി മയ്യം (എംഎൻഎം) നേതാവ് കമൽഹാസനും പിന്നിലാണ്.

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 142 സീറ്റുകളിലാണ് ഡിഎംകെയുടെ മുന്നേറ്റം. അണ്ണാ ഡിഎംകെ 91 സീറ്റുകളിലും മറ്റുള്ളവർ ഒരു സീറ്റിലുമാണ് മുന്നിലുള്ളത്.

Read Also: വടക്കാഞ്ചേരിയിൽ അനിൽ അക്കര പിന്നിൽ; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ലീഡ് വർധിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button