Latest NewsKeralaNews

ക്ഷേത്ര ദർശനം നടത്തി ചെന്നിത്തല, പള്ളിയിൽ പോയി പ്രാർത്ഥിച്ച് ഉമ്മൻ ചാണ്ടി; വിശ്വാസത്തോടെ നേതാക്കൾ

കോട്ടയം: സംസ്ഥാനത്ത് ഇന്ന് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. ഫല പ്രഖ്യാപനത്തിനു മുന്നേ വിശ്വാസികളായി നേതാക്കൾ. ക്ഷേത്രത്തിൽ ദർശനം നടത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പള്ളിയിൽ പോയി പ്രാർത്ഥിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പള്ളിയിലും പിതാവിന്റെ കല്ലറയിലും ദർശനം നടത്തി ജോസ് കെ മാണി.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. കേരളം കൂടാതെ അസം, ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ഇന്ന് പുറത്തുവിടും. മലപ്പുറവും കന്യാകുമാരിയും നാല്‌ ലോക്‌സഭാമണ്ഡലത്തിലും ഒമ്ബത് സംസ്ഥാനത്തെ 12 സീറ്റിലെ ഉപതെരഞ്ഞെടുപ്പുഫലവും ഇതോടൊപ്പം പുറത്തുവരും.

Also Read:സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ജയവും തോൽവിയും മാത്രമല്ല, ലഭിക്കുന്ന സീറ്റുകളുടെ എണ്ണവും പ്രത്യാഘാതങ്ങളുടെ തോതു നിർണയിക്കും. വോട്ടുകള്‍ രാവിലെ എട്ടുമണിക്ക് എണ്ണിത്തുടങ്ങും. ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും. ആദ്യത്തെ അരമണിക്കൂര്‍ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണും. എട്ടരയോടെ ആദ്യഫല സൂചനകള്‍ പുറത്ത് വരും. നാലര ലക്ഷത്തോളം പോസ്റ്റല്‍ വോട്ട് എണ്ണാനുള്ളത് കൊണ്ട് അന്തിമഫലം വൈകാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button