KeralaNattuvarthaLatest NewsNews

അന്തരിച്ച വി.വി. പ്രകാശിനെതിരെ നിലമ്പൂരില്‍ ഇടത് മുന്നണി സ്ഥാനാർഥി പി.വി അന്‍വറിന് വിജയം

പല തവണ ലീഡ് നില മാറി മറിഞ്ഞ നിലമ്പൂരില്‍ അവസാന ഘട്ടം വരെ വി.വി. പ്രകാശ് ലീഡ് നേടിയിരുന്നു.

നിലമ്പൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി. അന്‍വര്‍ വിജയിച്ചു. 2794 വോട്ടിന് യു.ഡി.എഫിന്റെ അന്തരിച്ച സ്ഥാനാര്‍ത്ഥി വി.വി. പ്രകാശിനെതിരെയാണ് പി.വി. അന്‍വറിന്റെ വിജയം. പല തവണ ലീഡ് നില മാറി മറിഞ്ഞ നിലമ്പൂരില്‍ അവസാന ഘട്ടം വരെ വി.വി. പ്രകാശ് ലീഡ് നേടിയിരുന്നു. തുടർന്നാണ് ചെറിയ ഭൂരിപക്ഷത്തിന് അൻവർ വിജയിച്ചത്.

നിരവധി വിവാദങ്ങളില്‍ പെട്ടിരുന്ന എം.എല്‍.എ കൂടിയായിരുന്ന പി വി അന്‍വര്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു വി.വി. പ്രകാശിന്റെ വിയോഗം. എതിരാളികൾക്ക് പോലും തികഞ്ഞ മാന്യത നൽകിയ വ്യക്തിത്വമായിരുന്നു. വി.വി. പ്രകാശിന്റേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button