KeralaNattuvarthaLatest NewsNews

ജനവിധി മാനിച്ച് തല മൊട്ടയടിക്കുമെന്ന് ഇ. എം ആഗസ്തി; പരാജയം വ്യക്തിപരമല്ല, മൊട്ടയടിക്കരുതെന്ന് മണിയാശാൻ

നേരത്തെ, ചാനലുകളുടേത് പെയ്‌ഡ്‌ സർവ്വേയാണെന്നും ഫലം മറിച്ചായാൽ ചാനൽ മേധാവി തല മുണ്ഡനം ചെയ്യുമോ എന്നും, എം.എം മണിയോട് തോറ്റാല്‍ തല മൊട്ടയടിക്കുമെന്നും ആഗസ്തി പറഞ്ഞിരുന്നു.

ഇ​ടു​ക്കി: ഉടുമ്പന്‍ചോലയില്‍ സിറ്റിങ് എം.എൽ.എയും മന്ത്രിയുമായ എം.എം. മണി 38,305 വോട്ടുകൾക്ക് വിജയിച്ചു. ഇതോടെ എം.​എം. മ​ണി​യോ​ട് തോ​ൽ​വി സ​മ്മ​തി​ച്ച് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ.​എം. അ​ഗ​സ്തി നാളെ തല മൊട്ട അടിക്കുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടു.

‘എം.​എം. മ​ണി​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ൾ. ത​ല കു​നി​ച്ച് ജ​ന​വി​ധി മാ​നി​ക്കു​ന്നു. ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്തി​ല്ലെ​ങ്കി​ലും ഞാ​ൻ പ​റ​ഞ്ഞ വാ​ക്ക് പാ​ലി​ക്കു​ന്നു. നാ​ളെ ത​ല മൊ​ട്ട​യ​ടി​ക്കും. സ്ഥ​ല​വും സ​മ​യ​വും പി​ന്നീ​ട് അ​റി​യി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് വി​ല​യി​രു​ത്ത​ൽ പി​ന്നീ​ട് അ​റി​യി​ക്കും’ ഇ​.എം അ​ഗ​സ്തി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

നേരത്തെ, ചാനലുകളുടേത് പെയ്‌ഡ്‌ സർവ്വേയാണെന്നും ഫലം മറിച്ചായാൽ ചാനൽ മേധാവി തല മുണ്ഡനം ചെയ്യുമോ എന്നും, എം.എം മണിയോട് തോറ്റാല്‍ തല മൊട്ടയടിക്കുമെന്നും ആഗസ്തി പറഞ്ഞിരുന്നു.

അതേസമയം, ഇ.എം ആഗസ്തി തല മൊട്ടയടിക്കരുതെന്ന അഭ്യർഥനയുമായി എം.എം മണി രംഗത്തെത്തി. ‘എന്റെ സുഹൃത്തുകൂടിയായ ഇ.എം. അഗസ്തി നല്ല മൽസരമാണ് കാഴ്ച വെച്ചത്. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗിൽ പ്രതിഫലിച്ചത്. അത് ആഗസ്തിയുടെ വ്യക്തിപരമായ പരാജയമായി കാണില്ലയെന്ന് പ്രതീക്ഷിക്കുന്നു’. മണ്ഡലത്തിന്റെ പൊതു വികസനത്തിൽ നമുക്ക് ഒന്നിച്ചു മുന്നേമെന്നും എം.എം. മണി ഫേസ്ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button