COVID 19KeralaNattuvarthaLatest NewsNews

ഓഫീസുകളില്‍ 25 ശതമാനം ജീവനക്കാര്‍ മാത്രം; കൂടുതൽ നിയന്ത്രണങ്ങളുമായി സർക്കാർ

അതേസമയം നിയന്ത്രണത്തില്‍ നിന്ന് അവശ്യ സര്‍വീസുകള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമായിരിക്കും. നാളെ മുതല്‍ 25 ശതമാനം ജീവനക്കാര്‍ മാത്രം ഓഫീസുകളില്‍ എത്തിയാല്‍ മതിയെന്നാണ് ഉത്തരവ്. മറ്റുള്ളവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണം.

അതേസമയം നിയന്ത്രണത്തില്‍ നിന്ന് അവശ്യ സര്‍വീസുകള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. ആരോഗ്യ സ്ഥാപനങ്ങള്‍, ഫാര്‍മസി, ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ബൈക്കറികള്‍, പോസ്റ്റല്‍/ കുറിയര്‍ സര്‍വീസ്, പൊതുഗതാഗതത്തിന് തടസമുണ്ടാകില്ല.

എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും ഉടമകളും ഇരട്ട മാസ്‌ക് ഉപയോഗിക്കണം. രാത്രി ഒന്‍പതു മണിക്കു മുന്‍പ് കടകള്‍ അടക്കണം. റെസ്റ്റോറന്റുകളിലും ഭക്ഷണശാലകളിലും പാഴ്സല്‍ മാത്രം അനുവദിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button