COVID 19Latest NewsNewsIndiaNews

കോവിഡ് വ്യാപനം; ആരോഗ്യ രംഗത്തെ പ്രതിസന്ധികളെ നേരിടാൻ നിർണ്ണായക തീരുമാനങ്ങളുമായി പ്രധാനമന്ത്രി

നീറ്റ്-പിജി പരീക്ഷ കുറഞ്ഞത് 4 മാസത്തേക്ക് മാറ്റിവയ്ക്കുന്നതിനും ഉത്തരവിൽ പറയുന്നു

കോവിഡിനെതിരെ പോരാടുന്നതിന് വേണ്ടത്ര മെഡിക്കൽ ഉദ്യോഗസ്ഥരുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനുൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങൾക്ക് പ്രധാനമന്ത്രി അംഗീകാരം നൽകി. 100 ദിവസത്തെ കോവിഡ് ഡ്യൂട്ടി പൂർത്തിയാക്കുന്ന മെഡിക്കൽ ഉദ്യോഗസ്ഥർക്ക് തുടർന്ന് വരാനിരിക്കുന്ന സർക്കാർ നിയമനങ്ങളിൽ മുൻഗണന നൽകുന്നതിനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതോടൊപ്പം 100 ദിവസത്തെ കോവിഡ് ചുമതലകൾ പൂർത്തിയാക്കുന്ന മെഡിക്കൽ ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രിയുടെ വിശിഷ്ട കോവിഡ് നാഷണൽ സർവീസ് സമ്മാൻ നൽകുകയും ചെയ്യും.

ഫൈനൽ ഇയർ എം‌.ബി‌.ബി‌.എസ് വിദ്യാർത്ഥികളെ അധ്യാപകരുടെ മേൽനോട്ടത്തിൽ ടെലി-കൺസൾട്ടേഷനും ഗുരുതരാവസ്ഥയിൽ അല്ലാത്ത കോവിഡ് രോഗികളുടെ നിരീക്ഷണത്തിന് ഉപയോഗപ്പെടുത്തുന്നതിനും തീരുമാനമായി. ബി‌.എസ്‌.സി, ജി‌.എൻ‌.എം യോഗ്യതയുള്ള നഴ്‌സുമാരെ സീനിയർ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മേൽനോട്ടത്തിൽ മുഴുവൻ സമയ കോവിഡ് നഴ്‌സിംഗ് ചുമതലകളിൽ ഉപയോഗപ്പെടുത്തുന്നതിനും കേന്ദ്രം തീരുമാനിച്ചു.

നീറ്റ്-പിജി പരീക്ഷ കുറഞ്ഞത് 4 മാസത്തേക്ക് മാറ്റിവയ്ക്കുന്നതിനും,
മെഡിക്കൽ ഇന്റേണുകളെ അവരുടെ അധ്യാപരുടെ മേൽനോട്ടത്തിൽ കോവിഡ് മാനേജ്‌മെന്റ് ചുമതലകളിൽ വിന്യസിക്കണമെന്നും കേന്ദ്രസർക്കാർ ഉത്തരവിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button