KeralaLatest NewsIndia

50 ശതമാനത്തിലധികം വോട്ടു വർധിപ്പിച്ച് ആശാനാഥ്, ഷൊർണൂരിൽ സന്ദീപ് വാര്യർക്കും യുഡിഎഫിനും ഉള്ള വ്യത്യാസം 753 വോട്ടുകൾ!!

യുഡിഎഫ് സ്ഥാനാർഥി ടി.എച്ച് ഫിറോസ് ബാബു മണ്ഡലത്തിൽ 24.83 ശതമാനം വോട്ടു നേടിയപ്പോൾ എൻഡിഎ വോട്ടുവിഹിതം 24.34 ശതമാനമായി ഉയർത്തി.

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം കനത്ത തിരിച്ചടിയേറ്റ ബിജെപിക്ക് ചിലയിടങ്ങളിൽ വോട്ടുവിഹിതം കൂടിയത് നേരിയ ആശ്വാസമായി. പാർട്ടി ഏറെ പ്രതീക്ഷ പുലർത്തിയ ഷൊർണൂർ മണ്ഡലത്തിൽ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ മൂന്നാം സ്ഥാനത്താണെങ്കിലും രണ്ടാമതെത്തിയ യുഡിഎഫുമായുള്ള വോട്ടുവ്യത്യാസം വെറും 753 വോട്ടുകൾ മാത്രമാണ്. യുഡിഎഫ് സ്ഥാനാർഥി ടി.എച്ച് ഫിറോസ് ബാബു മണ്ഡലത്തിൽ 24.83 ശതമാനം വോട്ടു നേടിയപ്പോൾ എൻഡിഎ വോട്ടുവിഹിതം 24.34 ശതമാനമായി ഉയർത്തി.

വോട്ടുവിഹിതത്തിൽ യുഡിഎഫുമായുള്ള വ്യത്യാസം 0.49 ശതമാനം മാത്രം. കഴിഞ്ഞ തവണ എൻഡിഎയ്ക്കായി ബിഡിജെഎസ് മത്സരിച്ച മണ്ഡലത്തിൽ 20.36 ശതമാനം വോട്ടാണ് ലഭിച്ചിരുന്നത്. 2011ൽ ഇവിടെ ബിജെപിയുടെ വോട്ടുവിഹിതം 8.78 ശതമാനമായിരുന്നു. ഷൊർണൂരിൽ 8000ത്തിലേറെ വോട്ടുകൾ അധികമായി നേടാനും സന്ദീപ് വാര്യർക്ക് സാധിച്ചു.

അതേസമയം വോട്ടു വര്‍ധനവില്‍ ഒന്നാമതെത്തിയത് ആശാനാഥ്‍ ആയിരുന്നു. ചിറയന്‍കീഴില്‍ ബിജെപിയുടെ ഡോ വി വി വാവയക്ക് 2016 ല്‍ 19478 വോട്ടായിരുന്നു. നഗരസഭാ കൗണ്‍സിലര്‍ ആശാനാഥ് അത് 30,986 ആയി ഉയര്‍ത്തി. ശതമാനക്കണക്കെടുത്താല്‍ ബിജെപിയുടെ വോട്ട് 50 ശതമാനത്തിലധികം വര്‍ധിച്ച ഏക മണ്ഡലവും ആറ്റിങ്ങലാണ്. പാപ്പനംകോടു നഗരസഭാ വാര്‍ഡിനെ രണ്ടു തവണയായി പ്രതിനിധീകരിക്കുന്ന ആശാ നാഥ് യുവ മോര്‍ച്ച ജില്ലാ സെക്രട്ടറിയാണ്.

അതേസമയം ആറ്റിങ്ങലില്‍ കഴിഞ്ഞ പ്രാവശ്യം രാജി പ്രസാദ് നേടിയ 27,602 വോട്ടുകള്‍ ബിജെപി ജനറല്‍ സെക്രട്ടറി അഡ്വ. പി സുധീര്‍ 38,262 ആയി ഉയര്‍ത്തി. ബിജെപി രണ്ടാം സ്ഥാനത്തെത്തിയ ഏക പുതിയ മണ്ഡലമായും ആറ്റിങ്ങല്‍ മാറി. എ ബിവിപി സംസ്ഥാന സെക്രട്ടറി, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്, പട്ടികജാതി മോര്‍ച്ച്‌ സംസ്ഥാന പ്രസിഡന്റ് പദവികള്‍ മത്സരിച്ചിട്ടുള്ള സുധീര്‍ ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പില്‍ നേരത്തെയും മത്സരിച്ചിട്ടുണ്ട്.ബിജെപിയുടെ 42 സ്ഥാനാര്‍ത്ഥികളാണ് 2016 ല്‍ ലഭിച്ചതിനേക്കാള്‍ വോട്ടുകള്‍ നേടിയത്.

അതില്‍ ആശാനാഥ്, അഡ്വ. പി സുധീര്‍ എന്നിവരെക്കൂടാതെ, സുരേഷ് ഗോഇ ശ്രീധരന്‍ , കെ സുരേന്ദ്രന്‍ എന്നവരാണ് ഏറെ മികവ് കാട്ടിയത്. 2016 ല്‍ തൃശ്ശൂരില്‍ ബി ഗോപാലകൃഷ്ണന്‍ നേടിയതിനേക്കാള്‍ 15,709 വോട്ടുകള്‍ അധികമായി ഇത്തവണ സുരേഷ് ഗോപിക്ക് ലഭിച്ചു. പാലക്കാട് ഇ ശ്രീധരനും ബിജെപിക്കു വേണ്ടി മുന്‍ തവണത്തേക്കാള്‍ പതിനായിരത്തിലധികം (10,144) കൂടുതല്‍ വോട്ടു പിടിച്ചു. ശോഭാ സുരേന്ദ്രന്‍ നേടിയ 40076 വോട്ട് ശ്രീധരന്‍ 50220 ആയി വര്‍ധിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button