Latest NewsNewsInternational

നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ദിവസങ്ങൾക്കുള്ളിൽ ഭൂമിയിൽ പതിക്കുമെന്ന് മുന്നറിയിപ്പ്; വൻ നഗരങ്ങളിൽ പതിക്കാൻ സാധ്യത

ബെയ്ജിംഗ്: നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് ദിവസങ്ങൾക്കകം ഭൂമിയിൽ പതിക്കുമെന്ന് മുന്നറിയിപ്പ്. വാനനിരീക്ഷകനായ ജൊനാഥൻ മക്ഡോവലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ വ്യാഴാഴ്ച ചൈന വിക്ഷേപിച്ച ലോങ് മാർച്ച് 5ബി എന്ന റോക്കറ്റാണ് ഭൂമിയിലേക്ക് പതിക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഭൂമിക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന വസ്തുക്കളെ നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞനാണ് ജൊനാഥൻ മക്‌ഡോവൽ.

Read Also: BREAKING: ബോളാണെന്ന് കരുതി കളിക്കാനെടുത്തു; കണ്ണൂരിൽ ബോംബ് പൊട്ടിത്തെറിച്ച് പിഞ്ചു കുഞ്ഞുങ്ങൾക്ക് പരിക്ക്‌

ന്യൂയോർക്ക്, മാഡ്രിഡ്, ബെയ്ജിംഗ് തുടങ്ങിയ വൻ നഗരങ്ങളിൽ റോക്കറ്റ് വീഴാനിടയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. 21000 കിലോഗ്രാമാണ് ലോങ് മാർച്ച് 5 ബി എന്ന റോക്കറ്റിന്റെ ഭാരം. 100 അടി നീളവും 16 അടി വീതിയുമാണ് റോക്കറ്റിനുള്ളത്. സെക്കന്റിൽ 6.40 കിലോമീറ്റർ വേഗത്തിൽ പതിക്കുന്ന റോക്കറ്റിന്റെ വലിയ ഭാഗം ഭൂമിയിലെത്തുന്നതിന് മുൻപ് തന്നെ കത്തി തീരുമെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്.

നിലവിലെ സഞ്ചാര പാതവെച്ച് റോക്കറ്റ് ഭൂമിയിൽ പതിക്കാനിടയുള്ള പ്രദേശങ്ങളെ കുറിച്ച് ജൊനാഥൻ മക്‌ഡോവൽ വ്യക്തമാക്കുന്നു. വടക്ക് പരമാവധി ന്യൂയോർക്ക്, മാഡ്രിഡ്, ബെയ്ജിങ് തുടങ്ങിയ വൻ നഗരങ്ങൾ വരെയും തെക്ക് ന്യൂസീലൻഡ്, ചിലി എന്നിവിടങ്ങൾ വരെയും ഈ റോക്കറ്റ് പതിക്കാൻ സാധ്യതയുണ്ട്. ജനങ്ങൾ തിങ്ങിപാർക്കുന്ന വൻ നഗരങ്ങളും ജനവാസം കുറഞ്ഞ മേഖലകളും സമുദ്രങ്ങളുമെല്ലാം ഈ മുന്നറിയിപ്പ് ലഭിച്ച പ്രദേശങ്ങളുടെ പരിധിയിൽ ഉൾപ്പെടുന്നു.

Read Also: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് പോലീസിനെ ആക്രമിച്ചു; കൊലക്കേസ് പ്രതിയെ പോലീസ് കീഴ്‌പ്പെടുത്തിയത് സാഹസികമായി

ചൈന നിർമിക്കുന്ന ബഹിരാകാശ നിലയത്തിന്റെ ആദ്യഘട്ടവുമായാണ് ലോങ് മാർച്ച് 5ബി റോക്കറ്റ് വിക്ഷേപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button