Latest NewsCricketNewsSports

കോവിഡ് വ്യാപനം; ട്വന്റി20 ലോകകപ്പിന്റെ വേദി മാറ്റിയേക്കും

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായതോടെ ട്വന്റി20 ലോകകപ്പിന്റെ വേദി മാറ്റാന്‍ സാധ്യത. നിലവില്‍ ഇന്ത്യയിലാണ് ലോകകപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ വേദി മാറ്റുന്ന കാര്യം ഐസിസി പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Also Read: ബംഗാള്‍ അക്രമം : തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ആദ്യ കടമ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്നതാണെന്ന് ഒവൈസി

ഇന്ത്യക്ക് ആതിഥേയ പദവി നല്‍കി യു.എ.ഇ ലോകകപ്പ് വേദിയാക്കാനും ആലോചനയുണ്ട്. ജൂണില്‍ നടക്കുന്ന ഐസിസി യോഗത്തിലാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപന ഭീതിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്.

നിലവില്‍ കോവിഡിന്റെ രണ്ടാം തരംഗമാണ് രാജ്യത്ത് വ്യാപിക്കുന്നത്. നിലവിലുള്ള രോഗവ്യാപനത്തില്‍ അയവുണ്ടായില്ലെങ്കില്‍ ലോകകപ്പ് മാറ്റിവെച്ചേക്കും. ലോകകപ്പ് നടക്കാനിരിക്കുന്ന ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായേക്കാമെന്ന ഭീതി നിലനില്‍ക്കുന്നതിനാലാണ് വേദിമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button