COVID 19Latest NewsNewsGulfQatar

പ്രവാസി മലയാളി കോവിഡ് ബാധിച്ചു മരിച്ചു

ദോഹ: കോവിഡാനന്തര ശാരീരികപ്രശ്​നങ്ങൾ മൂലം ചികിത്സയിലായിരുന്ന ആലുവ സ്വദേശി ദോഹയിൽ നിര്യാതനായി. എറണാകുളം ആലുവ പറൂർ കവല കോൺവെൻറ്​ലെയ്​നിൽ പരേതനായ മുഹമ്മദ്​ ബഷീറിൻെറ മകൻ ബാപ്പു സഫീർ (50) ആണ്​ മരിച്ചിരിക്കുന്നത്​. കൊറോണ വൈറസ് രോഗം​ ബാധിച്ചാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. പിന്നീട്​ നെഗറ്റീവ്​ ആയെങ്കിലും കോവിഡാനന്തര ആരോഗ്യപ്രശ്​നങ്ങൾ മൂലം നിലവഷളാവുകയായിരുന്നു.

ഹമദിൻെറ ഹസം മിബൈരീക്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്​ച വൈകുന്നേരം 4.30നായിരുന്നു മരണം സംഭവിച്ചത്. ഉരീദുവിലായിരുന്നു ജോലി. 21 വർഷമായി ഖത്തർ പ്രവാസിയാണ്​. കുടുംബം ഖത്തറിലുണ്ട്​. ഭാര്യ: ഫാത്തിമ. മക്കൾ: ഫഹദ്​ സഫീർ, സ്വാലിഹ സഫീർ. ഖബറടക്കം തിങ്കളാഴ്​ച​ രാത്രി പത്തുമണിയോടെ അബൂഹമൂർ ഖബറിസ്​ഥാനിൽ നടക്കുമെന്ന്​ ബന്ധ​െപ്പട്ടവർ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button