Latest NewsKeralaNews

‘വിശക്കുന്നവന് അന്നം കൊടുത്തത് ഇടത് തരംഗത്തിന് കാരണമായി’; മുഖ്യമന്ത്രിയെ പ്രശംസിച്ച് ഫിറോസ് കുന്നുംപറമ്പിൽ

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിൽ. വിശക്കുന്നവന് അന്നം കൊടുത്തത് കേരളത്തിൽ ഇടത് തരംഗത്തിന് കാരണമായി. ഇത് കാണാതെ പോകരുതെന്നും ഫിറോസ് പറഞ്ഞു.

തവനൂരിൽ ജലീലിനെതിരെ ശക്തമായ വികാരം ഉണ്ടായിരുന്നു. ഇടത് തരംഗത്തിൽ മാത്രമാണ് ജലീൽ ജയിച്ചുകയറിയതെന്നും ഫിറോസ് പറഞ്ഞു. യുവാക്കൾക്കും പുതുമുഖങ്ങൾക്കും ഇടത് മുന്നണി പ്രാധാന്യം നൽകി. മന്ത്രിസഭയിലും പുതുമുഖങ്ങളെ ഉൾപ്പെടുത്തുന്നത് മാതൃകാപരമാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

Read Also  :  പെട്ടന്നുണ്ടായ ദേഷ്യത്തില്‍ പറഞ്ഞതാണ്; പി.സി. ജോര്‍ജിനെതിരേ വധ ഭീഷണി മുഴക്കിയ യുവാവ് ക്ഷമാപണവുമായി രംഗത്ത്

യുഡിഎഫ് എഴുതിത്തള്ളിയ മണ്ഡലമാണ് തവനൂർ. കാര്യമായ മുന്നൊരുക്കം ഒന്നും നടത്തിയില്ല. തന്റെ പ്രവർത്തനങ്ങൾക്ക് കിട്ടിയ വോട്ടുകളാണ് തവനൂരിൽ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചതെന്നും ഫിറോസ് പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button