KeralaLatest NewsNews

ആലപ്പുഴയില്‍ വാന്‍ നിയന്ത്രണം വിട്ട് ഒരാൾക്ക് ദാരുണാന്ത്യം

ഹരിപ്പാട്: ആലപ്പുഴയില്‍ വാന്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. ആറാട്ടുപുഴ വലിയഴീക്കൽ ചെമ്പിശ്ശേരിൽ സി.വി. സാനു(54)ആണ് അപകടത്തിൽ മരിച്ചിരിക്കുന്നത്. ഞായറാഴ്ച വട്ടച്ചാൽ ഗുരുമന്ദിരത്തിനു സമീപം വെച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്.

നിയന്ത്രണം വിട്ട വാൻ ഇലക്ട്രിപോസ്റ്റില്‍ വന്നിടിക്കുകയായിരുന്നു ഉണ്ടായത്. അപകടത്തില്‍ സാനുവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button