KeralaLatest NewsNews

കോവിഡ് നിയന്ത്രണം; ദീർഘദൂര രാത്രികാല സർവ്വീസുകൾ തുടരുമെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ തുടരുന്നതിന് ഇടയിലും കെഎസ്ആർടിസി ദീർഘ ദൂര സർവ്വീസുകളും രാത്രികാല സർവ്വീസുകളും തുടരും. കെഎസ്ആർടിസി സിഎംഡിയാണ് ഇക്കാര്യം അറിയിച്ചത്. വരുമാന നഷ്ടത്തെ തുടർന്ന് ദീർഘ ദൂര, രാത്രി കാല സർവ്വീസുകൾ നിർത്തുവെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ദിവസങ്ങൾക്കുള്ളിൽ ഭൂമിയിൽ പതിക്കുമെന്ന് മുന്നറിയിപ്പ്; വൻ നഗരങ്ങളിൽ പതിക്കാൻ സാധ്യത

നിലവിലെ ഉത്തരവ് അനുസരിച്ച് 50 % സർവ്വീസുകൾ എപ്പോഴും നിലനിർത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അത് ആവശ്യമെങ്കിൽ കോവിഡ് മാറുന്ന നിലയക്ക് 70% ആയി ഉയർത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. മേയ് 15 മുതൽ കർഫ്യൂ ഒഴിവാക്കുന്ന മുറയ്ക്ക് സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.

ആരോഗ്യപ്രവർത്തകർക്കും, രോഗികൾക്കും ആശുപത്രിയിൽ പോകുന്നതിന് കഴിഞ്ഞ രണ്ട് ഞാറാഴ്ച്ചകളിലും കെഎസ്ആർടിസി സർവ്വീസുകൾ നടത്തിയിരുന്നു. വരുമാനത്തേക്കാൾ കൂടുതൽ ഡീസൽ ചിലവ് മൂലം നഷ്ടം ഉണ്ടായിരുന്നിട്ടുപോലും സർവ്വീസുകൾ ഒഴിവാക്കിയിരുന്നില്ല. 50 ശതമാനമായി സർവ്വീസുകൾ കുറച്ചുവെന്നതല്ലാതെ ദീർഘ ദൂര സർവ്വീസുകൾ നിർത്തിയിരുന്നില്ല. യാത്രാക്കാരെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ 50% നിലനിർത്തി ആവശ്യാസുരണം സർവ്വീസുകൾ തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: 10 വര്‍ഷമായി തമിഴ്‌നാട് ശാന്തമായിരുന്നു, പുതിയ സര്‍ക്കാര്‍ പാവങ്ങളുടെ കഞ്ഞികുടി മുട്ടിച്ചുള്ള ഗുണ്ടായിസം തുടങ്ങി

മേയ് 15 മുതൽ പകൽ കൂടുതൽ സർവ്വീസ് നടത്തും. ബസുകളിലും, സ്റ്റോപ്പുകളിലും കൂടുതൽ തിരക്ക് ഉണ്ടാകാതെയും യാത്രാക്കാർ കൂട്ടം കൂടാതെയും ആയിരിക്കും സർവ്വീസുകൾ നടത്തുക. സാമ്പത്തിക ബാധ്യത ഉണ്ടെങ്കിൽ പോലും സർക്കാർ പൊതു ഗതാഗതം അവശ്യ സർവ്വീസായി പ്രഖ്യാപിച്ച സാഹചര്യത്തിൽ സർവ്വീസുകൾ നടത്തും. പൂർണ്ണ ലോക്ക് ഡൗൺ ഉണ്ടെങ്കിൽ മാത്രമേ സർവ്വീസ് പൂർണ്ണമായി നിയന്ത്രിക്കുകയുള്ളൂ. അല്ലാത്ത സമയങ്ങളിൽ യാത്രാക്കാരുടെ തിരക്കിന് അനുസരിച്ച് ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്.

രാവിലെ 7 മുതൽ 11 മണി വരെയും, വൈകിട്ട് 3 മുതൽ രാത്രി 7 മണി വരെയും കൂടുതൽ സർവ്വീസ് നടത്താൻ വേണ്ടിയാണ്, ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ചെയ്തു 12 മണിക്കൂർ എന്നുള്ള ഷിഷ്റ്റ് ഈ കോവിഡ് കാലത്തേക്ക് താൽക്കാലികമായി നടപ്പിലാക്കിയത്. ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള കെഎസ്ആർടിസി ജീവനക്കാർക്ക് 4 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം കൂടുതൽ വിശ്രമം നൽകുന്നതിന് വേണ്ടിയാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: BREAKING: ബോളാണെന്ന് കരുതി കളിക്കാനെടുത്തു; കണ്ണൂരിൽ ബോംബ് പൊട്ടിത്തെറിച്ച് പിഞ്ചു കുഞ്ഞുങ്ങൾക്ക് പരിക്ക്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button