Latest NewsNewsSportsTennis

ജോക്കോവിച്ച് മാഡ്രിഡ് ഓപ്പണിൽ മത്സരിക്കില്ല

നൊവാക് ജോക്കോവിച്ച് മാഡ്രിഡ് ഓപ്പണിൽ മത്സരിക്കില്ല. 2019ൽ മാഡ്രിഡ് ഓപ്പൺ ജോക്കോവിച്ച് നേടിയിരുന്നു. കഴിഞ്ഞ വർഷം കോവിഡ് ഒന്നാം തരംഗമായിരുന്നതിനാൽ മത്സരം നടത്തിയിരുന്നില്ല. ലോക ഒന്നാം നമ്പർ താരമായ ജോക്കോവിച്ച് മത്സരിക്കുന്നില്ലയെന്ന കാര്യം മാഡ്രിഡ് ഓപ്പൺ സംഘാടകരാണ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച നടന്ന സെർബി ഓപ്പണിൽ ജോക്കോവിച്ച് റഷ്യയുടെ അസ്ലാൻ കരാറ്റ് സേവിനോട് പരാജയപ്പെട്ടിരുന്നു. മെയ് 30ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണിൽ മത്സരിക്കുന്നതിന് മുന്നോടിയായി റോം മാസ്റ്റേഴ്സിലും, ബെൽഗ്രേഡ് ഓപ്പണിലും താരം പങ്കെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്‌.

shortlink

Related Articles

Post Your Comments


Back to top button